Headlines

ജോലിയില്ലാതെ സ്വിറ്റ്സർലൻഡിൽ; പ്രതിമാസം 45,000 രൂപ സമ്പാദിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി യുവതി | Buzz News


Last Updated:

സ്പാനിഷ് ഭാഷ പഠിച്ചതോടെ ഏറെ ഉപയോ​ഗമുണ്ടായതായും അന്താരാഷ്ട്ര തൊഴിൽപരിചയം നേടാൻ കഴിഞ്ഞതായും യുവതി വെളിപ്പെടുത്തി

News18
News18

സ്വിറ്റ്സർലൻഡിൽ ജോലിയില്ലാതെ ജീവിക്കുന്ന താൻ പ്രതിമാസം 45,000 രൂപ സമ്പാദിക്കുന്നുവെന്ന് വെളിപ്പെടുത്തി യുവതി. ഒരു കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്പാനിഷ് ഭാഷ പഠിക്കാൻ എടുത്ത തീരുമാനം ജീവിതം തന്നെ മാറ്റിമറിച്ചെന്ന് ഡൽഹി സ്വദേശിനിയായ സ്നേഹ് ഗൗർ പറയുന്നു. സ്പെയിനിൽ ജോലി ചെയ്യാനും പിന്നീട് യൂറോപ്പിൽ ജീവിക്കാനും സ്പാനിഷ് ഭാഷാപഠനം വഴിയൊരുക്കിയ അനുഭവം സ്നേഹ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

ഡൽഹിയിൽ കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന സ്നേഹ് മാസത്തിൽ 45,000 ശമ്പളം ലഭിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ഓഫീസിൽ നിന്ന് രാജിവക്കുകയായിരുന്നു. സ്ഥിരം ഓഫീസ് ജോലിക്ക് പകരം സ്വന്തം സമയക്രമം നിയന്ത്രിക്കാനും സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യാനും വേണ്ടിയാണ് രാജിവെച്ചതെന്ന് അവർ വ്യക്തമാക്കി.

തുടർന്ന് മറ്റൊരു കോർപ്പറേറ്റ് ജോലിക്കായി ശ്രമിക്കുന്നതിന് പകരം സ്പാനിഷ് ഭാഷ പഠിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ആ തീരുമാനം പിന്നീട് പ്രതീക്ഷിക്കാത്ത അവസരങ്ങൾ തുറന്നുതന്നുവെന്നാണ് സ്നേഹിന്റെ വാക്കുകൾ.

സ്പാനിഷ് സർക്കാരിന്റെ ‘ഓക്സിലിയാർ ഡി കോൺവെർസസിയോൻ’ (Auxiliar de Conversación) പദ്ധതിയിലൂടെയാണ് അവർ സ്പെയിനിലെത്തിയത്. സ്പാനിഷ് ഭാഷ പഠിച്ചതോടെ ഏറെ ഉപയോ​ഗമുണ്ടായതായും അന്താരാഷ്ട്ര തൊഴിൽപരിചയം നേടാൻ കഴിഞ്ഞതായും യുവതി വെളിപ്പെടുത്തി.

ഇത് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത അവസരങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് സ്നേഹ് ഗൗർ പങ്കുവച്ചു. സ്വന്തം ഇഷ്ടാനുസരണം ജോലി ചെയ്യാനും സ്വതന്ത്ര ജീവിതം നയിക്കാനും സ്പാനിഷ് ഭാഷ പഠിച്ചതാണ് സഹായമായതെന്ന് അവർ പറയുന്നു.

സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കുകയും ഡിജിറ്റൽ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.  സോഷ്യൽ മീഡിയയിൽ സജീവമായ യുവതിയുടെ ബിസിനസ് നടന്നതും സോഷ്യൽമീഡിയയിലൂടെയായിരുന്നു. സോഷ്യൽ മീഡിയയിലെ അവരുടെ കണ്ടന്റുകൾക്ക് ജനപ്രീതികൂടി. ഇത് കൂടുതൽ അവസരങ്ങൾക്ക് വഴിയൊരുക്കി. ഇതിലൂടെ മറ്റ് സംരംഭങ്ങൾക്കൊപ്പം മറ്റൊരു വരുമാന സ്രോതസും ലഭിച്ചതായി സ്നേഹ് പറഞ്ഞു

മലയാളം വാർത്തകൾ/ വാർത്ത/Buzz/

ജോലിയില്ലാതെ സ്വിറ്റ്സർലൻഡിൽ; പ്രതിമാസം 45,000 രൂപ സമ്പാദിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി യുവതി



Source link

Leave a Reply

Your email address will not be published. Required fields are marked *