67 പന്തിൽ 152 ! വെടിക്കെട്ട് സെഞ്ച്വറിയുമായി റെക്കോഡ് പെരുമഴ തീർത്ത് കെഎൽ രാഹുൽ  152 off 67 balls KL Rahul breaks record with fiery century |

Share This Article:

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.


Last Updated:

16 ഫോറും ഒൻപത് സിക്‌സറുമടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്

News18
News18

ശനിയാഴ്ച അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെ റെക്കോഡ് പെരുമഴ തീർത്ത് കെ.എൽ. രാഹുൽ . ഡൽഹി ക്യാപിറ്റൽസ് ഓപ്പണറായ രാഹുൽ വെറും 67 പന്തിൽ നിന്ന് പുറത്താകാതെ 152 റൺസ് അടിച്ചുകൂട്ടി.16 ഫോറും ഒൻപത് സിക്‌സറുമടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിൽ 150 റൺസോ അതിൽ കൂടുതലോ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി ഇതോടെ രാഹുൽ സ്വന്തമാക്കി.രാഹുലിന്റെ ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ 264 റൺസാണ് ഡൽഹി പടുത്തുയർത്തിയത്.

ഈ പ്രകടനത്തോടെ ക്രിസ് ഗെയ്‌ലിനും (175), ബ്രണ്ടൻ മക്കല്ലത്തിനും (158) ശേഷം ഐപിഎൽ ചരിത്രത്തിൽ 150 റൺസ് കടക്കുന്ന മൂന്നാമത്തെ മാത്രം താരമായി രാഹുൽ മാറി. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ പിറന്ന ഈ 152 റൺസ് ട്വന്റി-20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണ്. 2024 നവംബറിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദിനായി തിലക് വർമ്മ നേടിയ 151 റൺസിന്റെ റെക്കോർഡാണ് ഇതോടെ മറികടക്കപ്പെട്ടത്.

ഐപിഎല്ലിലെ തന്റെ ആറാം സെഞ്ചുറി കുറിച്ച രാഹുൽ, ക്രിസ് ഗെയ്‌ലിന്റെ സെഞ്ചുറി റെക്കോർഡിനൊപ്പമെത്തി. കൂടാതെ മൂന്ന് വ്യത്യസ്ത ടീമുകൾക്കായി (പഞ്ചാബ് കിംഗ്‌സ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, ഡൽഹി ക്യാപിറ്റൽസ്) ഒന്നിലധികം ഐപിഎൽ സെഞ്ചുറികൾ നേടുന്ന ആദ്യ താരമായും അദ്ദേഹം മാറി.

ഐപിഎല്ലിലെ സെഞ്ചുറി നേട്ടങ്ങളിൽ സഞ്ജു സാംസണെ പിന്തള്ളി കെ.എൽ. രാഹുൽ മുന്നിലെത്തി. ആറ് സെഞ്ചുറികളാണ് ഇപ്പോൾ രാഹുലിന്റെ പേരിലുള്ളത്; സഞ്ജുവിന് അഞ്ച് സെഞ്ചുറികളാണുള്ളത്. എട്ട് സെഞ്ചുറികളുമായി വിരാട് കോലിയാണ് ഈ പട്ടികയിൽ ഒന്നാമത്. ജോസ് ബട്‌ലർ (7), ക്രിസ് ഗെയ്ൽ (6) എന്നിവരാണ് കെ.എൽ. രാഹുലിനൊപ്പം പട്ടികയിൽ മുൻനിരയിലുള്ള മറ്റ് താരങ്ങൾ.

വ്യക്തിഗത സ്കോർ 18-ൽ നിൽക്കെ ശശാങ്ക് സിംഗ് നൽകിയ ലൈഫ് ലൈൻ മുതലാക്കിയ രാഹുൽ, നിതീഷ് റാണയുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ 220 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തി. ഐപിഎൽ ചരിത്രത്തിൽ വിരാട് കോഹ്‌ലിയും എബി ഡിവില്ലിയേഴ്സും ചേർന്ന് സ്ഥാപിച്ച 229 റൺസിന്റെ റെക്കോർഡിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഈ കൂട്ടുകെട്ട്.

രാഹുലിന് മികച്ച പിന്തുണ നൽകിയ റാണ 44 പന്തിൽ നിന്ന് 11 ഫോറുകളുടെയും 4 സിക്സുകളുടെയും അകമ്പടിയോടെ മികച്ച പ്രകടനം നടത്തി. തുടക്കത്തിൽ പതും നിസ്സങ്കയെ വേഗത്തിൽ നഷ്ടമായെങ്കിലും പിന്നീട് രാഹുലും റാണയും ചേർന്ന് പഞ്ചാബ് ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. ഫീൽഡിംഗിലെ പിഴവുകളും പഞ്ചാബ് കിംഗ്‌സിന് തിരിച്ചടിയായി. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 68 റൺസെടുത്ത ഡൽഹി, ഈ സീസണിലെ തങ്ങളുടെ മികച്ച തുടക്കം കുറിക്കുകയും മിഡിൽ ഓവറുകളിൽ 145 റൺസ് അടിച്ചുകൂട്ടുകയും ചെയ്തു.



Source link

Tags :

admin

sujithvictogenmkd@gmail.com https://news.eworldbis.in

Leave a Reply

Your email address will not be published. Required fields are marked *

Subscribe To Our Newsletter

No spam, notifications only about new products, updates.

[contact-form-7 id="b565394" title="Untitled"]

Categories

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

News Category

Tags

©2025 Newsmatic- News Magazine Wordpress Theme. All rights reserved.