Headlines

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്തു | സിനിമാ വാർത്ത


Last Updated:

ആലപ്പുഴയിൽ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ വിനായകനെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു

വിനായകൻ
വിനായകൻ

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ ആലപ്പുഴ മാവേലിക്കര പൊലീസ് കേസെടുത്തു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയെത്തുടർന്നാണ് നടപടി. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചതിനെതിരെ ഇവർ ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.

തുടർന്ന് ആലപ്പുഴയിൽ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ വിനായകനെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതോടെ രജിസ്റ്റർ ചെയ്യുകയായിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *