ഇത് അതിസാഹസികമായ ഒരു ആകാശ പ്രൊപ്പോസലാണ്. 2026 ജൂലൈ 1ന്, പ്രശസ്ത റഷ്യൻ അർബൻ ക്ലൈംബേഴ്സായ ആഞ്ചല നിക്കോളാവും ഇവാൻ ബീർകസും കനത്ത സുരക്ഷാ സംവിധാനങ്ങൾ വെട്ടിച്ച്, 1,454 അടി ഉയരമുള്ള പ്രശസ്തമായ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ വിലക്കപ്പെട്ട ആന്റിനയ്ക്ക് മുകളിൽ കയറി. കറുത്ത വസ്ത്രങ്ങളും മാസ്കും ധരിച്ച ദമ്പതികൾ, പൊതുജനങ്ങൾക്ക് പ്രവേശനമുള്ള 102-ാം നിലയിലെ ഒബ്‌സർവേഷൻ ഡെക്കിൽ നിന്നും ഒരു മെയിന്റനൻസ് ഹാച്ച് തകർത്താണ് മുകളിലേക്ക് കടന്നത്.
