Headlines

ആ സിനിമ ഒരിക്കലും വെളിച്ചം കാണില്ലേ? ‘ഹേരാ ഫേരി’ മൂന്നാം ഭാഗത്തിൽ നിന്നും പിന്മാറിയതിനെ കുറിച്ച് പ്രിയദർശൻ | സിനിമാ വാർത്ത


Last Updated:

തന്റെ അറിവിൽ ‘ഹേരാ ഫേരി 3’ ഒരിക്കലും പുറത്തിറങ്ങില്ലെന്ന് പ്രിയദർശൻ

പ്രിയദർശൻ
പ്രിയദർശൻ

‘ഹേരാ ഫേരി 3’ൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് പ്രതികരിച്ച് സംവിധായകൻ പ്രിയദർശൻ (Priyadarshan). ചിത്രം നിലവിൽ ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും ട്രാക്കിൽ തന്നെയാണെന്നും നിർമ്മാതാവ് ഫിറോസ് നദിയാദ്‌വാല പറഞ്ഞതിന് പിന്നാലെയാണ് പ്രിയദർശന്റെ പ്രതികരണം. എന്നാൽ, തന്റെ അറിവിൽ ‘ഹേരാ ഫേരി 3’ ഒരിക്കലും പുറത്തിറങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ഫ്രാഞ്ചൈസിയുടെ ആരാധകരെ ഈ വാർത്ത നിരാശപ്പെടുത്തിയിരിക്കുകയാണ്.

‘ഹിന്ദുസ്ഥാൻ ടൈംസിന്’ നൽകിയ സംഭാഷണത്തിൽ പ്രിയദർശൻ ഇപ്രകാരം പറഞ്ഞു: “ഫിറോസ് പറഞ്ഞത് ശരിയാണ്. എനിക്ക് ഇപ്പോൾ ‘ഹേരാ ഫേരി 3’മായി യാതൊരു ബന്ധവുമില്ല.

തുടർന്ന് അദ്ദേഹം കൂട്ടിച്ചേർത്തു: “എന്റെ അറിവിൽ, നിരവധി നിയമപ്രശ്നങ്ങളും വ്യക്തിപരമായ അഭിപ്രായഭിന്നതകളും കാരണം ‘ഹേരാ ഫേരി 3’ ഒരിക്കലും സ്‌ക്രീനിലെത്തില്ല. ഞാൻ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല.”

2000ത്തിൽ പുറത്തിറങ്ങിയ ഹേരാ ഫേരി സംവിധാനം ചെയ്തത് പ്രിയദർശനായിരുന്നു. തുടർന്ന് 2006ൽ പുറത്തിറങ്ങിയ അതിന്റെ തുടർച്ചയായ ഫിർ ഹേരാ ഫേരി സംവിധാനം ചെയ്തത് നീരജ് വോറയായിരുന്നു.

മൂന്നാം ഭാഗമായ ഹേരാ ഫേരി 3 നയിക്കാൻ 2018ൽ ഇന്ദ്ര കുമാറിനെ ഔദ്യോഗികമായി നിയമിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം അതിൽ നിന്നും പിന്മാറി. തുടർന്ന് പ്രിയദർശൻ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

‘വെറൈറ്റി ഇന്ത്യ’യുമായി നടത്തിയ സംഭാഷണത്തിനിടെ നിർമ്മാതാവ് ഫിറോസ് നദിയാദ്‌വാലയോട് ‘ഹേരാ ഫേരി 3’യും സംവിധായകൻ പ്രിയദർശനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് മറുപടി നൽകിക്കൊണ്ട്, പ്രിയദർശൻ ഈ ചിത്രത്തിന്റെ ഭാഗമല്ലെന്ന് നദിയാദ്‌വാല വ്യക്തമാക്കി.

“ഇല്ല, പ്രിയദർശൻ അതിന്റെ ഭാഗമല്ല,” അദ്ദേഹം പറഞ്ഞു. “കാര്യങ്ങൾ ശരിയായ ദിശയിലാണ് മുന്നേറുന്നത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഹേരാ ഫേരി 3’ ബോളിവുഡിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തുടർചിത്രങ്ങളിലൊന്നാണ്. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവർ അഭിനയിച്ച മുൻ ചിത്രങ്ങൾ നേടിയ കൾട്ട് സ്റ്റാറ്റസാണ് ഇതിന് പ്രധാന കാരണം. ഐക്കോണിക് കഥാപാത്രങ്ങളും ഹാസ്യരംഗങ്ങളും കൊണ്ട് പ്രശസ്തമായ ഈ ഫ്രാഞ്ചൈസി, മൂന്നാം ഭാഗത്തെ ആരാധകരുടെ ഇടയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടാക്കി മാറ്റിയിട്ടുണ്ട്. ഈ മൂന്നാം ഭാഗത്തിലും ‘ഓജി’ ത്രയം ആയ അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവർ തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/

ആ സിനിമ ഒരിക്കലും വെളിച്ചം കാണില്ലേ? ‘ഹേരാ ഫേരി’ മൂന്നാം ഭാഗത്തിൽ നിന്നും പിന്മാറിയതിനെ കുറിച്ച് പ്രിയദർശൻ



Source link

Leave a Reply

Your email address will not be published. Required fields are marked *