Headlines

ഈ സിനിമയിൽ എല്ലാവരും തൂഫാൻ പോരാളികൾ; പ്രഖ്യാപനവുമായി സൈജു കുറുപ്പിന്റെ ‘ഹരിവരാസനം’ | സിനിമാ വാർത്ത


Last Updated:

സൈജു കുറുപ്പിന്റെ വരാനിരിക്കുന്ന ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ഉൾപ്പെടെ എല്ലാവരും തൂഫാൻ പോരാളികളായി മാറുന്നു

ഹരിവരാസനം
ഹരിവരാസനം

സൈജു കുറുപ്പിന്റെ വരാനിരിക്കുന്ന ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ഉൾപ്പെടെ എല്ലാവരും തൂഫാൻ പോരാളികളായി മാറുന്നു. ജൂലൈ 2ന് രാവിലെ 10 മണിക്ക് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടക്കുന്ന പരിപാടിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഔദ്യോഗിക പ്രഖ്യാപനം നടത്തും.

മോഹിനിയാട്ടത്തിനു ശേഷം സൈജു കുറുപ്പ് (Saiju Kurup) നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘ഹരിവരാസനം’. മലയാളികൾക്ക് നല്ല സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സാൾട്ട് മാംഗോ ട്രീ, തൃശൂർ പൂരം എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ ഹരിവരാസനത്തിന്റെ സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റ രചന നിർവഹിക്കുന്നത് ഡോ. അമ്പാടി കെ.

സൈജു കുറുപ്പിനോടൊപ്പം തെന്നിന്ത്യയിലെ പ്രഗത്ഭ താരങ്ങൾ അണിനിരക്കുന്ന്. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഹരിവരാസനം ചിത്രത്തിനായി ശബരിമലയുടെ പടുകൂറ്റൻ സെറ്റുയരുന്നു. മാളികപ്പുറത്തിനു ശേഷം രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ഹരിവരാസനം ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. പ്രോജക്റ്റ് ഡിസൈനർ : ആർ. ജയചന്ദ്രൻ, ഡി.ഒ.പി. : സജാദ് കാക്കു, എഡിറ്റർ : അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ : ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ : രാഖിൽ, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : പാർത്ഥൻ സി., മേക്കപ്പ് : ഹസ്സൻ വണ്ടൂർ, അസ്സോസിയേറ്റ് ഡയറക്റ്റർ : നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ : ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഒ. : പ്രതീഷ് ശേഖർ. ഈ ജൂലൈ മാസത്തിൽ ഹരിവരാസനം ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കും.

Summary: The cast and crew of Saiju Kurup’s upcoming film are set to become Toofan warriors as part of a special initiative. The official announcement will be made by Home Minister Ramesh Chennithala at a function to be held at Chitranjali Studio on July 2 at 10 a.m. Harivarasanam is Saiju Kurup’s next big-budget film following Mohiniyattam. The film is produced by Vinayaka Ajith under the banner of Ajith Vinayaka Films, a production house known for delivering acclaimed Malayalam films



Source link

Leave a Reply

Your email address will not be published. Required fields are marked *