പഴയ 10, 20, 50, 100 രൂപ നോട്ടുകൾ ജൂലൈ 1 മുതൽ അസാധുവാകുമെന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ഒരു സന്ദേശം വലിയ രീതിയിലുള്ള പരിഭ്രാന്തിക്കും ആശയക്കുഴപ്പത്തിനും കാരണമായിരിക്കുകയാണ്. കറൻസി നിരോധനത്തിന് സമാനമായ മറ്റൊരു നീക്കം കൂടി വരികയാണെന്ന് ഭയന്ന്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അത്തരം എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പലരും.
