Headlines

Rajinikanth | ‘സംസാരിക്കാൻ വിളിക്കുമ്പോൾ മടിയാണ്; സംസാരിച്ചാൽ എനിക്കും മറ്റുള്ളവർക്കും പ്രശ്നമാകും’: രജനീകാന്ത് | സിനിമാ വാർത്ത


Last Updated:

‘ഇപ്പോൾ എന്തിനാണ് സംസാരിക്കുന്നത്?” എന്നും ചോദിക്കും. ചിലർ പറയും, സംസാരിക്കേണ്ടിയിരുന്നില്ലെന്ന്’

രജനീകാന്ത്
രജനീകാന്ത്

എന്തെങ്കിലുമൊക്കെ പറഞ്ഞുപരത്താൻ ആളുകൾ ഉണ്ടാകും. ഞാൻ സംസാരിച്ചില്ലെങ്കിൽ, “എന്താണ് സംസാരിക്കാത്തത്?” എന്ന് ചോദിക്കും. സംസാരിച്ചാൽ, “ഇപ്പോൾ എന്തിനാണ് സംസാരിക്കുന്നത്?” എന്നും ചോദിക്കും. ചിലർ പറയും, സംസാരിക്കേണ്ടിയിരുന്നില്ലെന്ന്.

ഒരുപാട് കാലം കഴിഞ്ഞാണ് ഒരു കാര്യം മനസ്സിലായത്. നമ്മളെ ഇഷ്ടമില്ലാത്തവർക്ക് നമ്മളെക്കുറിച്ചുള്ള ഒന്നും ഇഷ്ടമാകില്ല; നമ്മൾ ചെയ്യുന്ന ഒന്നും അവരെ സന്തോഷിപ്പിക്കുകയുമില്ല. അതുപോലെ, നമ്മളെ ഇഷ്ടപ്പെടുന്നവർ എന്തായാലും നമ്മളെ ഇഷ്ടപ്പെടുമെന്നു കരുതുന്നതും വെറുമൊരു മണ്ടത്തരമാണ്.”

പുതിയ ചിത്രത്തിന്റെ പൂജാ വേളയിലായിരുന്നു പരാമർശം. രജനീകാന്തിന്റെ 173-ാമത്തെ ചിത്രം കമൽ ഹാസൻ നേതൃത്വം നൽകുന്ന രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങും. ‘ധർമ്മൻ’ എന്ന് സിനിമയ്ക്ക് ഔദ്യോഗികമായി പേരിട്ടു.

‘ഓ മൈ കടവുളേ’, ‘ഡ്രാഗൺ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്-ലുക്ക് പോസ്റ്ററിൽ രജനികാന്ത് ഡോക്ടറുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങ് ചെന്നൈയിൽ, മുഴുവൻ താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്നു.

പോസ്റ്ററിൽ നീല നിറത്തിലുള്ള സർജിക്കൽ വസ്ത്രം ധരിച്ച രജനീകാന്ത്, കൈയിൽ സ്കാൽപെൽ പിടിച്ച്, രക്തം തുളുമ്പുന്ന നിലയിൽ കാണപ്പെടുന്നു. അതോടൊപ്പം, ക്രൂരമായി മർദിക്കപ്പെട്ട് മരണപ്പെട്ട ഒരാളുടെ ശരീരത്തിന് മുകളിലൂടെ കാൽ വെക്കുന്ന ദൃശ്യവും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ധർമ്മമേ വെല്ലും’ എന്ന തമിഴ് വാചകത്തോടെയാണ് നിർമ്മാതാക്കൾ പോസ്റ്റർ പുറത്തിറക്കിയത്. ‘ന്യായം ജയിക്കും’ എന്നാണ് ഇതിന്റെ അർത്ഥം.

Summary: Rajinikanth at an event: “I hesitate when I’m invited to speak. When I speak, it’s a problem. It’s a problem for me. It’s a problem for others. They ll start spreading something. If I don’t speak, they ll ask why I’m not speaking.if I speak, they ll ask why I’m speaking now. Some will say i shouldn’t have spoken. After a long time, I realized that those who don’t like us won’t like anything we do or anything about us. It is foolish to think that those who like us will Iike us no matter what”

മലയാളം വാർത്തകൾ/ വാർത്ത/Film/

Rajinikanth | ‘സംസാരിക്കാൻ വിളിക്കുമ്പോൾ മടിയാണ്; സംസാരിച്ചാൽ എനിക്കും മറ്റുള്ളവർക്കും പ്രശ്നമാകും’: രജനീകാന്ത്



Source link

Leave a Reply

Your email address will not be published. Required fields are marked *