Headlines

‘അമ്മ’യിൽ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി; 4 മാസം കാലാവധി | സിനിമാ വാർത്ത


Last Updated:

ജഗദീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയെ കൺവീനറാക്കി പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്

News18
News18

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ ‘അമ്മ’. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ സംഘടനയിൽ താൽക്കാലികമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ നടൻ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയെ കൺവീനറാക്കി പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.

നാല് മാസമാണ് ഈ അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി. അതിനകം തന്നെ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് താരസംഘടന കടക്കും. രമേഷ് പിഷാരടി കൺവീനറായ ഈ കമ്മിറ്റിയിൽ മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ പ്രഭ, സാദിഖ്, ഡോക്ടർ റോനി, ആശ അരവിന്ദ്, കലാഭവൻ ഷാജോൺ, ദേവി ചന്ദന എന്നിവരായിരിക്കും മറ്റ് അംഗങ്ങൾ.



Source link

Leave a Reply

Your email address will not be published. Required fields are marked *