Last Updated:
രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്
പൃഥ്വിരാജ് സുകുമാരനും (Prithviraj Sukumaran) മഞ്ജു വാര്യരും (Manju Warrier) പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ മലയാള ചിത്രമാണ് ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ’. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. ഒടിയൻ സമൂഹവുമായി ബന്ധപ്പെട്ട രൂപാന്തരശേഷിയുള്ള നാടോടിക്കഥകളും വിശ്വാസങ്ങളും ആസ്പദമാക്കിയുള്ള പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നത്.
അതേസമയം, ‘ഒടിയൻ’ എന്ന പേരിൽ 2018-ൽ പുറത്തിറങ്ങിയ മലയാള ഫാന്റസി ത്രില്ലർ സിനിമയിൽ നിന്നും വ്യത്യസ്തമാണ് ഈ ചിത്രം. വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ആ സിനിമയിൽ മോഹൻലാലും മഞ്ജു വാര്യരുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാള സിനിമയിൽ ശ്രദ്ധേയ ചർച്ചകൾക്ക് വഴിവെച്ച ചിത്രങ്ങളിലൊന്നായിരുന്നു അത്.
ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ തുടങ്ങിയ ത്രില്ലർ ചിത്രങ്ങളുടെ സംവിധായകനാണ് രാഹുൽ. അദ്ദേഹത്തിന്റെ പ്രത്യേക രീതിയിലെ സിനിമാ സംവിധാന ശൈലി പുതിയ സിനിമയിലും പ്രതിഫലിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
Odiyan: The Age of Illusion is an upcoming Malayalam film starring Prithviraj Sukumaran and Manju Warrier in the lead roles. Directed by Rahul Sadasivan, the film is jointly produced by Dharma Productions and Prithviraj Productions. The story delves into the folklore, myths, and shape-shifting legends associated with the Odiyan community, exploring one of Kerala’s most intriguing traditional beliefs.
Thiruvananthapuram,Kerala
Jun 16, 2026 12:05 PM IST
