Headlines

‘ഭൂതകാലം’, ‘ദൃഢം’ സിനിമകൾ ആർ. ശ്രീലേഖയുടെ കഥകളോ? | സിനിമാ വാർത്ത


Last Updated:

സ്വന്തം യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ച കഥകളുടെ മോഷണമാണ് ഇവ രണ്ടും എന്ന് ശ്രീലേഖ

ആർ. ശ്രീലേഖ
ആർ. ശ്രീലേഖ

മലയാള ചിത്രങ്ങളായ ‘ഭൂതകാലം’, ‘ദൃഢം’ എന്നിവ തന്റെ ചെറുകഥകളിൽ നിന്നും മോഷ്‌ടിച്ചതാണെന്ന വാദവുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. സ്വന്തം യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ച കഥകളാണ് ഇവർ രണ്ടും എന്നാണ് ശ്രീലേഖയുടെ പക്ഷം. ഫേസ്ബുക്ക് കുറിപ്പിലാണ് ശ്രീലേഖയുടെ വാദം. പോസ്റ്റിൽ പറയുന്ന വാദങ്ങൾ ചുവടെ:

‘ദൃഢം’ എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച “കരിങ്കുടി പോലീസ് സ്റ്റേഷൻ” എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല.

ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്.

എന്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് “ഭൂതകാലം” എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. ‘ഭൂത ഭവനം’ എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്.

ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്‌. രണ്ടിലെയും നായകൻ ഷെയിൻ നിഗം ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ. എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ്‌ എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.

Summary: Former IPS officer and BJP leader R. Sreelekha has alleged that the Malayalam films Bhoothakaalam and Dridham were adapted from her short stories without permission. According to Sreelekha, both films are based on stories that she had earlier narrated and published as audio stories on her YouTube channel. She made the allegation through a Facebook post, where she claimed that the filmmakers had used the core ideas and narratives from her works. Her remarks have sparked discussion on social media and among film enthusiasts



Source link

Leave a Reply

Your email address will not be published. Required fields are marked *