Headlines

സെയ്ഫ് അലി ഖാനുമായുള്ള വേർപിരിയലിന് ശേഷം അമൃത സിംഗ് എന്തുകൊണ്ട് മറ്റൊരു വിവാഹം കഴിച്ചില്ല? | Buzz News


പത്ത് വർഷത്തിലേറെ നീണ്ടുനിന്ന ആ ദാമ്പത്യത്തിൽ ഇവർക്ക് രണ്ട് മക്കളുണ്ട്

സെലിബ്രിറ്റികളുടെ പ്രണയവും വേർപിരിയലുമെല്ലാം സോഷ്യൽ മീഡിയയിൽ മിനിറ്റുകൾക്കകം ചർച്ചയാകുന്നതിന് എത്രയോ മുൻപേ, ബോളിവുഡിൽ ഏറ്റവും കൂടുതൽ ഗോസിപ്പുകളിൽ നിറഞ്ഞ ദമ്പതികളായിരുന്നു അമൃത സിംഗും സെയ്ഫ് അലി ഖാനും. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അക്കാലത്ത് വലിയ വാർത്തയായിരുന്നു. 13 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2004-ലാണ് ഇവർ വിവാഹമോചിതരായത്.

News18

വേർപിരിയലിന് ശേഷം സെയ്ഫ് അലി ഖാൻ കരീന കപൂറിനെ വിവാഹം കഴിച്ച് പുതിയൊരു ജീവിതത്തിലേക്ക് കടന്നപ്പോൾ, അമൃത തിരഞ്ഞെടുത്തത് തികച്ചും വ്യത്യസ്തമായൊരു വഴിയായിരുന്നു. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പൊതുവേ അധികം സംസാരിക്കാത്ത അമൃത, മുൻപൊരു അഭിമുഖത്തിൽ താൻ എന്തുകൊണ്ട് രണ്ടാം വിവാഹത്തിന് തയ്യാറായില്ല എന്ന് തുറന്നു പറഞ്ഞിരുന്നു.

നടി പൂജ ബേഡി നടത്തിയ ഒരു ചാറ്റ് ഷോയിലായിരുന്നു അമൃത മനസ്സ് തുറന്നത്. വരും വർഷങ്ങളിൽ മറ്റൊരു വിവാഹമുണ്ടാകുമോ എന്ന ചോദ്യത്തിന് അമൃതയുടെ മറുപടി ഇങ്ങനെയായിരുന്നു:

” ചിലപ്പോൾ വേറെ വിവാഹം കഴിച്ചേക്കാം’ എന്ന് പറയാൻ എനിക്ക് 16 വയസ്സല്ല. സത്യസന്ധമായി പറഞ്ഞാൽ എനിക്കിപ്പോൾ അതിനോട് ഒട്ടും താല്പര്യമില്ല. പക്ഷേ നാളെ എന്താണ് സംഭവിക്കുക എന്ന് ആർക്കും പറയാൻ കഴിയില്ലല്ലോ.സകാരണം, ഒരു പുരുഷന് എനിക്ക് നൽകാൻ കഴിയുന്നതെല്ലാം ഇപ്പോൾ എന്റെ പക്കലുണ്ട്. വിവാഹം കഴിച്ചാൽ മാത്രം കിട്ടുന്ന ചില കാര്യങ്ങൾ ഒഴികെ… ഇല്ല, അത് വളരെ വികൃതിത്തരമായ മറുപടിയാണ്, ഞാനിനി ഒന്നും പറയുന്നില്ല.”- എന്നാണ് അമൃത പറഞ്ഞത്.

വിവാഹമോചനത്തിന് ശേഷമുള്ള കഠിനമായ നാളുകളിൽ തളർന്നുപോകാതെ, മക്കളുടെ ഭാവിക്ക് വേണ്ടി ശക്തമായ തീരുമാനമെടുത്ത ഒരു അമ്മയുടെ അതിജീവനമായിരുന്നു അമൃത സിം​ഗിന്റേത്. വേർപിരിയലിന്റെ സങ്കടങ്ങളിൽ തളർന്നിരുന്നെങ്കിൽ നിരാശയും അസംതൃപ്തിയും നിറഞ്ഞ ഒരു ജീവിതത്തിലേക്ക് താൻ ഒതുങ്ങിപ്പോകുമായിരുന്നു എന്ന് താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. ജീവിതത്തിലുണ്ടായ പരാജയം കണ്ട് പ്രതിസന്ധികളിൽ തോറ്റുകൊടുക്കാൻ തന്റെ മക്കൾ പഠിക്കരുത് എന്ന ദൃഢനിശ്ചയമാണ് അമൃതയെ കരുത്തുറ്റതാക്കിയത്. വെല്ലുവിളികൾക്ക് മുന്നിൽ കീഴടങ്ങാതെ മക്കൾക്ക് ധൈര്യമുള്ളൊരു മാതൃകയാകാനും, അവർക്ക് സമാധാനപരമായ അന്തരീക്ഷമൊരുക്കാനും ഈ താരത്തിന് സാധിച്ചു.

1991-ൽ ‘ബേഖുദി’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് അമൃത സിംഗും സെയ്ഫ് അലി ഖാനും പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. പത്ത് വർഷത്തിലേറെ നീണ്ടുനിന്ന ആ ദാമ്പത്യത്തിൽ ഇവർക്ക് രണ്ട് മക്കളുണ്ട്. ബോളിവുഡ് താരം സാറാ അലി ഖാനും സഹോദരൻ ഇബ്രാഹിം അലി ഖാനും. ഒടുവിൽ 2004-ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു.

പിന്നീട് തഷാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സെയ്ഫ് അലി ഖാൻ നടി കരീന കപൂറുമായി പ്രണയത്തിലാകുന്നത്. തുടർന്ന് 2012 ഒക്ടോബർ 16-ന് ഇവർ വിവാഹിതരായി. ഈ ബന്ധത്തിൽ സെയ്ഫിന് തൈമൂർ, ജഹാംഗീർ എന്നിങ്ങനെ രണ്ട് ആൺകുട്ടികളുമുണ്ട്. എന്നാൽ സെയ്ഫുമായുള്ള വേർപിരിയലിന് ശേഷം അമൃത സിംഗ് പിന്നീട് മറ്റൊരു വിവാഹത്തിന് മുതിർന്നില്ല. തന്റെ മക്കളുടെ ജീവിതത്തിലും കരിയറിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, സ്വന്തം തീരുമാനങ്ങളിൽ പൂർണ്ണ സംതൃപ്തിയോടെ ജീവിക്കുകയാണ് അമൃതയിപ്പോൾ.



Source link

Leave a Reply

Your email address will not be published. Required fields are marked *