Headlines

ധനുഷിന്റെ പിതാവ് കസ്തൂരി രാജ ക്യാമറയ്ക്ക് മുന്നിൽ; ‘ഹബീബി’ തിയേറ്ററിൽ | സിനിമാ വാർത്ത


Last Updated:

കസ്തൂരിരാജയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്

ഹബീബി
ഹബീബി

ചലച്ചിത്ര നിർമ്മാതാവും തമിഴ് നടൻ ധനുഷിന്റെ പിതാവുമായ കസ്തൂരിരാജ, പുതുമുഖ നായകൻ ഈസ, മാളവിക മനോജ് പ്രധാന കഥാപാത്രങ്ങളാക്കി മീര കതിരവൻ സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രമാണ് ‘ഹബീബി’.

റോമിയോ പിക്‌ചേഴ്‌സ്, നേസം എന്റർടൈൻമെന്റ്, ജികെഎസ് ബ്രദേഴ്‌സ് എന്നീ ബാനറിൽ നിർമ്മിച്ച ചിത്രം, മീര കതിരവന്റെ മൂന്നാമത്തെ സംവിധാന സംരംഭവും മാളവിക മനോജിന്റെ അരങ്ങേറ്റ ചിത്രവുമാണ്. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളേയും കുടുംബബന്ധങ്ങളുടെ ആഴങ്ങളെയും സ്പർശിക്കുന്ന ഈ ചിത്രം, മുസ്ലിം കുടുംബ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

കസ്തൂരിരാജയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കുടുംബനാഥനായ മുഹമ്മദ് യൂസഫ്, ആരെയും വേദനിപ്പിക്കാതെ സമാധാനപരമായി ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്.

കസ്തൂരി രാജയോടൊപ്പമുള്ള പ്രവർത്തനാനുഭവം പങ്കുവെച്ചുകൊണ്ട് കതിരവൻ പറഞ്ഞു: “ഈ ചിത്രം കാലത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. അദ്ദേഹം ഒരിക്കലും മോണിറ്റർ പരിശോധിക്കാറില്ല; സംവിധായകന്റെ നിർദേശങ്ങളിൽ പൂർണ വിശ്വാസം അർപ്പിക്കുന്ന ഒരു നടനാണ് അദ്ദേഹം.”

തിരക്കഥ- വി.എസ്. മുഹമ്മദ് ആമീൻ. കസ്തൂരി രാജ, ഈസ, മാളവിക മനോജ്‌ എന്നിവരെ കൂടാതെ ധനശ്രീ സുധാകരൻ, അനുശ്രേയ രാജൻ, അരുൾ കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം- മഹേഷ് മുത്തുസ്വാമി, കലാസംവിധാനം- അപ്പുണ്ണി സാജൻ, സംഗീതം-സാം സി. എസ്, എഡിറ്റിംഗ്- മതി വി. എസ്.

നിലവിൽ പ്രദർശനത്തിലുള്ള ‘ഹബീബി’ക്ക് തമിഴ് സിനിമയിലെ സംവിധായകരായ റാം, വെട്രിമാരൻ, മിഷ്കിൻ, അമീർ, ചേരൻ എന്നിവർ പ്രശംസ അർപ്പിച്ചിരുന്നു. പി.ആർ.ഒ.- എ.എസ്. ദിനേശ്, മനു ശിവൻ.

Summary: ‘Habibi’ is a new Tamil film directed by Meera Kathiravan and starring filmmaker Kasthuri Raja, father of Tamil actor Dhanush, newcomer Eesa and Malavika Manoj in the lead roles. Kasthuri Raja plays the lead role in the film



Source link

Leave a Reply

Your email address will not be published. Required fields are marked *