Last Updated:
അദ്ദേഹം വിദേശത്ത് നിന്ന് മടങ്ങിയെത്തിയാൽ തന്നെ ചിത്രീകരണം തുടങ്ങുമെന്ന് നിർമാണ കമ്പനി അറിയിച്ചു
പവർ സ്റ്റാറും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ (Pawan Kalyan) കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് ‘ദേ കോൾ ഹിം OG’ (ഒ.ജി). ‘സാഹോ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് സംവിധാനം ചെയ്ത ഈ ആക്ഷൻ-ഗ്യാങ്സ്റ്റർ ചിത്രം, മുംബൈ മാഫിയയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. വെറുമൊരു ബ്ലോക്ക്ബസ്റ്റർ എന്നതിലുപരി, പ്രേക്ഷകരെ ആകർഷിച്ച ഒരു വലിയ കാൻവാസിൽ, സ്റ്റൈലിഷ് ഗ്യാങ്സ്റ്റർ ഡ്രാമയായി പവൻ കല്യാണിനെ പുനഃസ്ഥാപിച്ച ചിത്രം കൂടിയാണിത്.
അതുകൊണ്ടുതന്നെ ചിത്രത്തിൻ്റെ തുടർഭാഗത്തെ ചുറ്റിപ്പറ്റിയുള്ള ആവേശം ഇപ്പോൾ പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നു. പവൻ കല്യാൺ ക്രിയേറ്റീവ് വർക്ക്സിന്റെ ഏറ്റവും പുതിയ പ്രസ്താവനയിൽന്ന് OG 2, അദ്ദേഹം വിദേശത്ത് നിന്ന് മടങ്ങിയെത്തിയാൽ തന്നെ തുടങ്ങുമെന്ന് പ്രൊഡക്ഷൻ ഹൗസ് അറിയിച്ചു.
ചിത്രത്തിന് ലഭിച്ച ശ്രദ്ധേയമായ സ്വീകാര്യതയും നിലനിൽക്കുന്ന ജനപ്രീതിയും OG2 അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഉറപ്പിക്കുമെന്ന് സംവിധായകൻ പറയുന്നു. തമൻ സൃഷ്ടിച്ച സംഗീതവും അതുപോലെ മറക്കാനാവാത്തതായിരുന്നു.
പവൻ കല്യാണിന്റെ ശക്തമായ സ്ക്രീൻ സാന്നിധ്യം, സുജീത്തിന്റെ ദീർഘദർശിയായ സംവിധാന ശൈലി, തമന്റെ ഉജ്ജ്വലമായ സംഗീതം എന്നിവ ഒന്നിച്ചുചേരുമ്പോൾ പ്രേക്ഷകർക്ക് ഒരു ഉറപ്പായ ബ്ലോക്ക്ബസ്റ്റർ അനുഭവം പ്രതീക്ഷിക്കാം എന്ന് അണിയറപ്രവർത്തകർ. ‘ഒജി 2’ന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന സൂചനകൾ പുറത്തുവരുന്നതിനാൽ, ഓജസ് ഗംഭീരയുടെ കഥ ഇവിടെ അവസാനിക്കുന്നില്ലെന്നതും വ്യക്തമാകുന്നു.
ഈ പ്രാവശ്യം ചിത്രം അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിൽ ഒരുക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. മാർക്കറ്റിംഗ് & പ്രൊമോഷൻ കൺസൾട്ടൻ്റ്: ദിലീപ് എൽ., വാർത്ത പ്രചരണം: പി. ശിവപ്രസാദ്.
Summary: ‘They call Him OG’ (OG) is one of the biggest hits in the career of Power Star and Deputy Chief Minister of Andhra Pradesh Pawan Kalyan. Directed by Sujeeth, who made his mark with ‘Saaho’, this action-gangster film is set in the backdrop of Mumbai mafia. More than just a blockbuster, it is also the film that re-established Pawan Kalyan as a stylish gangster drama on a large canvas that captivated the audience
Thiruvananthapuram,Kerala
Jun 13, 2026 11:17 AM IST
