Headlines

10 കോടി പ്രതിഫലം, 25 കോടിയുടെ ഡിസ്‌കൗണ്ട് ഓഫർ; എന്നിട്ടും രൺവീർ സിംഗിന്റെ ഡോൺ 3 ഓഫർ നിരസിച്ച് ഫർഹാൻ അക്തർ | സിനിമാ വാർത്ത


Last Updated:

മാർച്ച് ആദ്യ വാരത്തിൽ നടന്ന ഒരു മീറ്റിംഗിൽ രൺവീർ എക്സൽ എന്റർടൈൻമെന്റിന് ഒരു പ്രത്യേക ഓഫർ നൽകിയതായി അവകാശപ്പെടുന്ന ഒരു റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്

ഫർഹാൻ, രൺവീർ
ഫർഹാൻ, രൺവീർ

ഡോൺ 3 വിവാദത്തിനിടെ രൺവീർ സിംഗ് (Ranveer Singh), ഫർഹാൻ അക്തർ (Farhan Akthar), റിതേഷ് സിദ്ധ്വാനി എന്നിവർ തമ്മിലുള്ള തർക്കം പരസ്യമാകുന്നു. ധുരന്ധർ താരത്തിനെതിരെ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) നിസ്സഹകരണ നിർദ്ദേശം പുറപ്പെടുവിച്ചു. ഇതിനിടയിൽ, മാർച്ച് ആദ്യ വാരത്തിൽ നടന്ന ഒരു മീറ്റിംഗിൽ രൺവീർ എക്സൽ എന്റർടൈൻമെന്റിന് ഒരു പ്രത്യേക ഓഫർ നൽകിയതായി അവകാശപ്പെടുന്ന ഒരു റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

ബോളിവുഡ് ഹംഗാമ റിപ്പോർട്ട് അനുസരിച്ച്, “എക്സൽ എന്റർടൈൻമെന്റിന് മുൻകൂർ 10 കോടി രൂപ നൽകാമെന്ന് രൺവീർ സിങ്ങിന്റെ ടീം വാഗ്ദാനം ചെയ്തു. കൂടാതെ, ഡോൺ 3 ന് പുറമേ, എക്സൽ അദ്ദേഹത്തോടൊപ്പം ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റേതെങ്കിലും സിനിമയ്ക്ക് 25 കോടി ഓഫറും അവർ വാഗ്ദാനം ചെയ്തു. എക്സലിന് ഉടനടി നഷ്ടപരിഹാരം നൽകുകയും ഭാവിയിലേക്ക് പ്രൊഫഷണൽ ബന്ധം തുറക്കുകയുമായിരുന്നു ആശയം.

എന്നിരുന്നാലും, അടുത്തിടെയുണ്ടായ അനുഭവത്തെ തുടർന്ന് രൺവീറിനൊപ്പം പ്രവർത്തിക്കാൻ താൽപ്പര്യമില്ലെന്ന് ഉറപ്പായതിനാൽ ഫർഹാനും റിതേഷും എക്സൽ വഴി ഓഫർ നിരസിച്ചു.

“കഴിഞ്ഞ രണ്ട് വർഷമായി അനുഭവിച്ച കാര്യങ്ങൾക്ക് ശേഷം രൺവീർ സിങ്ങിനൊപ്പം പ്രവർത്തിക്കാൻ താൽപ്പര്യമില്ലെന്ന് ഫർഹാനും റിതേഷും വളരെ വ്യക്തമായി പറഞ്ഞിരുന്നു. കാലതാമസം, അനിശ്ചിതത്വം, ഒടുവിൽ ഉണ്ടായ പ്രത്യാഘാതങ്ങൾ എന്നിവ തങ്ങൾക്ക് ഗുരുതരമായ സാമ്പത്തിക, പ്രൊഫഷണൽ നഷ്ടങ്ങൾ വരുത്തിയെന്ന് അവർക്ക് തോന്നി. അതിനാൽ, അവർ ഓഫർ നിരസിച്ചു. എക്സലിന് മുൻകൂർ നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു അവരുടെ നിലപാട്.”

രൺവീർ സിങ്ങും എക്സൽ എന്റർടൈൻമെന്റും തമ്മിൽ സംഭവിച്ചതെന്ത്?

2023ൽ പുതിയ ഡോൺ ആയി രൺവീർ സിംഗിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുമ്പ് അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും അവതരിപ്പിച്ച ഐക്കണിക് വേഷം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. നിർമ്മാതാക്കളുമായുള്ള ക്രിയേറ്റീവ് അസ്വാരസ്യങ്ങൾ മുൻനിർത്തി സിംഗ് സിനിമയിൽ നിന്ന് പിന്മാറി എന്ന് ഒന്നിലധികം ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു.

ഫ്രീ പ്രസ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം, രൺവീർ ഇരുണ്ടതും ആക്രമണോത്സുകവുമായ ഒരു കഥാപാത്രം ആഗ്രഹിച്ചുവെന്ന് അവകാശപ്പെടുന്നു. അതിൽ ശക്തമായ ഭാഷാ പ്രയോഗവും ഉയർന്ന അക്രമവും ഉൾപ്പെടുന്നു. അതേസമയം, ഫർഹാൻ അക്തർ ഫ്രാഞ്ചൈസിക്കായുള്ള തന്റെ യഥാർത്ഥ കാഴ്ചപ്പാടിനോട് കൂടുതൽ അടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുണ്ട്.

ഇതിനെത്തുടർന്ന്, എക്സൽ സിംഗിൽ നിന്ന് തങ്ങൾ വരുത്തിയതായി ആരോപിക്കപ്പെടുന്ന നാശനഷ്‌ടത്തിന് 45 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു. സിംഗ് നിഷേധിച്ചതിനെത്തുടർന്ന്, ഫർഹാനും റിതേഷും ഈ വിഷയത്തിൽ സഹായിക്കാൻ FWICE നെ സമീപിച്ചു, മെയ് 26 ന്, ഡോൺ 3 ൽ നിന്ന് പെട്ടെന്ന് പുറത്തുപോയതിന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് അദ്ദേഹവുമായി നിസഹകരിക്കാൻ നിർദേശം പുറപ്പെടുവിച്ചു.

FWICE നിരോധനം അടിസ്ഥാനപരമായി നിയമപരമായ വിലക്കല്ല, മറിച്ച് വ്യവസായ വ്യാപകമായ ഒരു നിസ്സഹകരണ നിർദ്ദേശമാണ്. അതായത്, അനുബന്ധ തൊഴിലാളികളോടും മറ്റുള്ളവരോടും ഷൂട്ടിംഗുകളിലോ പ്രൊഡക്ഷനുകളിലോ നടനുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/

10 കോടി പ്രതിഫലം, 25 കോടിയുടെ ഡിസ്‌കൗണ്ട് ഓഫർ; എന്നിട്ടും രൺവീർ സിംഗിന്റെ ഡോൺ 3 ഓഫർ നിരസിച്ച് ഫർഹാൻ അക്തർ



Source link

Leave a Reply

Your email address will not be published. Required fields are marked *