Headlines

ലേഡി സൂപ്പര്‍സ്റ്റാറല്ല, കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ രക്ഷിക്കാന്‍ ദിലീപേ ഉണ്ടായിരുന്നുള്ളു: ആറാട്ടണ്ണന്‍ | Dileep Helped Cochin Haneefa’s Family After His Death; Now They Own a New Home, Says Santhosh Varkey


Movie News

oi-Jithin TP

കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന്റെ വീടിന്റെ പാലുകാച്ചലായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ആഘോഷിച്ച പ്രധാന സംഭവം. ഹനീഫ മരിച്ച് 16 വര്‍ഷത്തോളം അദ്ദേഹത്തിന്റെ ഭാര്യ ഫസീലയും മക്കളായ സഫയും മര്‍വയും വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒന്നരപതിറ്റാണ്ടോളം വാടകവീട്ടില്‍ കഴിഞ്ഞ ശേഷമാണ് മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്റെ കുടുംബം സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയത്.

പാലുകാച്ചല്‍ ചടങ്ങില്‍ സജീവ സാന്നിധ്യമായി ഹനീഫയുടെ ഉറ്റസുഹൃത്തുക്കളായ ദിലീപും ഹരിശ്രീ അശോകനും ഉണ്ടായിരുന്നു. ഹനീഫയുടെ മരണശേഷം സിനിമയില്‍ നിന്ന് ദിലീപാണ് തങ്ങളെ ഏറ്റവും കൂടുതല്‍ സഹായിച്ചത് എന്ന് ഫസീലയും മക്കളും പറഞ്ഞിരുന്നു. ഇപ്പോഴിതാ ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ താരം സന്തോഷ് വര്‍ക്കിയും ദിലീപിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.

Dileep

അവസാനം കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ രക്ഷിക്കാന്‍ നടിയെ ആക്രമിച്ച കേസിലെ കുറ്റരോപിതന്‍ ആയ ദിലീപേ ഉണ്ടായിരുന്നുള്ളു എന്ന് സന്തോഷ് വര്‍ക്കി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൊച്ചിന്‍ ഹനീഫ മരിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ മമ്മൂട്ടിയും മോഹന്‍ലാലും അദ്ദേഹത്തിന്റെ കുടുംബത്തെ രക്ഷിക്കാന്‍ എത്തിയില്ല എന്നും സന്തോഷ് ആരോപിക്കുന്നു.

കെപിഎസി ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ലോഹിതദാസ്, കലാഭവന്‍ മണി, ശ്രീനിവാസന്‍ എന്നിവരെല്ലാം മരിച്ച ശേഷവും അവരുടെ കുടുംബത്തെ വിളിച്ച് ആശ്വസിപ്പിക്കാനും കൂടെനില്‍ക്കാനും ദിലീപ് മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. ഇന്നലെയായിരുന്നു കൊച്ചിന്‍ ഹനീഫയുടെ കുടുംബം പുതിയ വീട്ടില്‍ പാലുകാച്ചല്‍ ചടങ്ങ് നടത്തിയത്. കൊച്ചി വെണ്ണലയിലാണ് പുതിയ വീട്.

പിതാവ് എബി മുഹമ്മദിന്റെ പേരിലാകണം തന്റെ വീടെന്ന കൊച്ചിന്‍ ഹനീഫയുടെ ആഗ്രഹ പ്രകാരം ‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ എന്നാണ് വീട്ടുപേര്. ചെറിയ പ്ലോട്ടില്‍ അഞ്ചു കിടപ്പുമുറികളോടെ രണ്ട് നിലയില്‍ ഒരുക്കിയ വീടാണിത്. 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഹനീഫയ്ക്കും ഫാസിലയ്ക്കും കുട്ടികള്‍ ഉണ്ടാകുന്നത്. എന്നാല്‍ ആ സന്തോഷം അധികകാലം നീണ്ടില്ല.

ഇരട്ടക്കുട്ടികളായ സര്‍ഫയ്ക്കും മര്‍വയ്ക്കും നാലു വയസ്സ് മാത്രമുള്ളപ്പോഴാണ് ഹനീഫ മരിക്കുന്നത്. ഹനീഫയുടെ മരണശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും 16 കൊല്ലം കടവന്തറയിലെ വാടക വീട്ടിലായിരുന്നു കുടുംബം താമസിച്ചത്. ഹനീഫയുടെ മരണത്തോടെ നിയമകുരുക്കിലായ സ്വത്തും സമ്പാദ്യങ്ങളും മക്കള്‍ക്ക് 18 വയസായതോടെയാണ് തിരികെ ലഭിച്ചത്.

ഈ സമ്പാദ്യം കൊണ്ടാണ് ഫാസിലയും മക്കളും ഇപ്പോള്‍ വീട് വെച്ചിരിക്കുന്നത്. 2010 ഫെബ്രുവരി 2 നാണ് കൊച്ചിന്‍ ഹനീഫ വിടവാങ്ങുന്നത്. വെറും 58 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ഗുരുതരമായ കരള്‍ രോഗം ബാധിച്ചായിരുന്നു മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച കലാകാരന്റെ അന്ത്യം.

സന്തോഷ് വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ രക്ഷിക്കാന്‍ അവസാനം നടിയെ ആക്രമിച്ച കേസിലെ കുറ്റരോപിതന്‍ ആയ ദിലീപേ ഉണ്ടായിരുന്നുള്ളു. കൊച്ചിന്‍ ഹനീഫ മരിച്ചപ്പോള്‍ പൊട്ടി കരഞ്ഞ മമ്മൂട്ടിയോ, മോഹന്‍ലാലോ ഉണ്ടായില്ല. കെപിഎസി ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ കുടുംബത്തെ ഹെല്‍പ് ചെയ്യാനും ദിലീപേ ഉണ്ടായുള്ളൂ. മരിച്ചു കഴിഞ്ഞ ശേഷം ലോഹിതദാസ്, കലാഭവന്‍ മണി, ശ്രീനിവാസന്‍ എന്നിവരുടെ കുടുംബത്തിലെ ആളുകളെ വിളിച്ചു അന്വേഷിക്കാനും നടിയെ ആക്രമിച്ച കേസിലെ കുറ്റരോപിതന്‍ ആയ ദിലീപേ ഉണ്ടായുറിനുള്ളു.

അല്ലാതെ ലേഡി സൂപ്പര്‍സ്റ്റാറും, എളിമ കുട്ടന്‍ ആയ ജയറാം തുടങ്ങി വേറെ ആരും ഉണ്ടായില്ല. സിനിമയില്‍ കോമഡി ചെയ്യുന്ന ആള്‍ ആണെങ്കിലും ജീവിതത്തില്‍ കുറെ അനുഭവിച്ച ആള്‍ ആയതു കൊണ്ട് ആവാം ദിലീപിന് മറ്റുള്ളവരുടെ വേദന മനസിലാക്കാന്‍ കഴിഞ്ഞത്.



Source link

Leave a Reply

Your email address will not be published. Required fields are marked *