Last Updated:
തന്റെ പ്രിയ സ്നേഹിതനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി സുരേഷ് ഗോപി
കണ്ണപ്പന്റെയും ദാസപ്പന്റെയും കെഡി കമ്പനിയും അവരെ ചുറ്റിപറ്റി ജീവിക്കുന്ന മനുഷ്യരുടെയും കഥ പറഞ്ഞ ‘തെങ്കാശിപ്പട്ടണം’. റാഫി മെക്കാർട്ടിൻ സിനിമയിലേക്ക് മുത്തുരാമൻ എന്ന കഥാപാത്രം ചെയ്യാനെത്തിയ പകരക്കാരനായിരുന്നു സലിം കുമാർ. കഥാപാത്രത്തിന്റെ പേര് സിനിമയിൽ എത്ര തവണ ആവർത്തിക്കുന്നു എന്നല്ല, സലിം കുമാർ ആ വേഷം എത്രത്തോളം അവിസ്മരണീയമാക്കി എന്നതിലാണ് കാര്യം.
കണ്ണപ്പൻ എന്ന വേഷം ചെയ്ത സുരേഷ് ഗോപിയും തന്റെ പ്രിയ സ്നേഹിതനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി. വ്യത്യസ്ത രാഷ്ട്രീയ ചേരികളിൽ നിന്നുള്ളവരെങ്കിലും, സ്വന്തം നേതാക്കളെക്കാൾ തന്നെ സലിം കുമാർ സ്നേഹിച്ചിരുന്നു എന്ന് പറയാൻ സുരേഷ് ഗോപിക്ക് സാധിക്കും.
“വേർപെട്ടു പോകുന്നവർ നമ്മൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണെങ്കിൽ ആ വേദനയുടെ ആഘാതം വളരെ കൂടുതലായിരിക്കും. അത്തരമൊരു വേർപാടാണിത്. ടിവിലയിൽ മിമിക്രി പ്രകടനം കണ്ടുതുടങ്ങിയ കാലം മുതൽ, സിനിമയിൽ ഒരുപക്ഷേ നമുക്ക് ഇന്നും കീഴടക്കാൻ സാധിച്ചിട്ടില്ലാത്ത തമാശയുടെ, ഹാസ്യത്തിന്റെ രാജാക്കന്മാരിൽ നിന്നുമെല്ലാം വേറിട്ട ഭാവവും മുഖവുമായി, ഒരുപക്ഷേ ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭയാണ്. അദ്ദേഹം ഹാസ്യത്തിന് മറ്റൊരു ഭാവം കൊണ്ടുവന്നു. ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആദ്യ സിനിമയിലേക്കുള്ള വരവും സംവിധായകൻ ലാലിനോ റാഫി മെക്കാർട്ടിനോ അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ച് പരിചയമില്ലാതിരുന്ന അവസ്ഥയിൽ തെങ്കാശിപട്ടണത്തിലേക്ക് ഒരു പകരക്കാരനായി അദ്ദേഹത്തെ കൊണ്ടുവരുന്നിടത്തേക്ക് നയിച്ചു.
അദ്ദേഹത്തിന്റെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ നേതാക്കളെക്കാൾ എന്നെ സ്നേഹിച്ചെങ്കിൽ, ആ ഒരു ബന്ധമാണ് അറ്റുപോകുന്നത്. പ്രായാധിക്യം കൊണ്ടാണോ എന്ന് ചോദിച്ചാൽ അതിനുള്ള പ്രായമായിട്ടില്ല. അദ്ദേഹത്തിന്റെ കാലഘട്ടം എല്ലാ രീതിയിൽ ആസ്വദിച്ച ഒരു ജനതയ്ക്ക് ഒരുപാടു സന്ദേശങ്ങൾ അവശേഷിപ്പിച്ചു കൊണ്ടാണ് അദ്ദേഹം യാത്രയാകുന്നത്. കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു,” എന്ന് സുരേഷ് ഗോപി.
Summary: Union Minister Suresh Gopi, who played the role of Kannappan, also came to see his beloved friend Salim Kumar for one last time. Suresh Gopi can say that Salim Kumar loved him more than his own leaders, even though they were from different political camps
Thiruvananthapuram,Kerala
