കൊച്ചിക്കാരുടെ ആ സ്വപ്‌നം പൂവണിയുന്നു; തമ്മനം-പുല്ലേപ്പടി റോഡിന് 100 കോടി രൂപയുടെ ഭരണാനുമതി..! | Kochi: Administrative Approval Of Rs 100 Crore For The Thammanam Pullepady Road
Kerala oi-Nidhin Illikkambath Published: Sunday, June 28, 2026, 13:30 [IST] കൊച്ചി: കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി അനിശ്ചിതത്വത്തിൽ തുടരുന്ന തമ്മനം-പുല്ലേപ്പടി റോഡ് പദ്ധതി യാഥാർഥ്യമാകാനുള്ള നിർണായക ചുവടുവെപ്പ് നടത്തി സംസ്ഥാന സർക്കാർ. പദ്ധതിക്ക് 100 കോടിയുടെ ഭരണാനുമതിയും സാങ്കേതിക അംഗീകാരവും ലഭിച്ചു. പൊതുമരാമത്ത് മന്ത്രി പികെ ബഷീറാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. അനുവദിച്ച തുകയിൽ 93.89 കോടി രൂപ കിഫ്ബി വഴിയാണ് ലഭ്യമാക്കുന്നത്. പദ്ധതിക്കാവശ്യമായ ഭൂമി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഭൂമിയേറ്റെടുപ്പിനുള്ള പ്രാഥമിക വിജ്ഞാപനം ഉടൻ…