‘ലൈഫില്‍’ ലോഗോ, ഗുണഭോക്താക്കള്‍ ഒരു ലക്ഷം മുടക്കണം; യുഡിഎഫ് സര്‍ക്കാരിനെതിരെ പിണറായി | Pinarayi Vijayan Slams UDF Govt For Allowing Central Govt To Poster Logo In LIFE Housing Project
Kerala oi-Jithin TP Published: Saturday, August 15, 2026, 14:40 [IST] ലൈഫ് പദ്ധതിയില്‍ വീട് വെക്കുന്നവര്‍ ഒരു ലക്ഷം രൂപ മുടക്കണം എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രതിഷേധാര്‍ഹമാണ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നാല് ലക്ഷം രൂപയുടെ ഭവന പദ്ധതി മൂന്ന് ലക്ഷമാക്കി വെട്ടിച്ചുരുക്കിയത് പ്രതിഷേധാര്‍ഹമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചത് അംഗീകരിക്കാനാകില്ല എന്നും പിണറായി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം….