അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി എംഎ യൂസഫലി; ഗുജറാത്തിലെ മാളിനെ കുറിച്ച് ചർച്ച ചെയ്‌തു | M A Yusuff Ali Met Amit Shah Discussed The Shopping Mall Project In Gujarat
India oi-Nidhin Illikkambath Updated: Friday, August 7, 2026, 16:23 [IST] ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പിന്റെ എംഡിയുമായ എംഎ യൂസഫലി. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് എംഎ യൂസഫലി കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങൾ പങ്കുവച്ചത്. ഓഗസ്‌റ്റ് ആറിനാണ് ഇരുവരും തമ്മിലുള്ള നിർണായക കൂടിക്കാഴ്‌ച നടന്നത്. ഗുജറാത്തിലെ പ്രധാന നഗരങ്ങളായ അഹമ്മദാബാദിനും ഗാന്ധി നഗറിനും ഇടയിൽ വരാനിരിക്കുന്ന വമ്പൻ ഷോപ്പിങ് മാളിനെ കുറിച്ച് കൂടിക്കാഴ്‌ചയിൽ ചർച്ച ചെയ്‌തുവെന്നാണ്…