വിജയ്‌യുടെ അവസാന സിനിമ ‘ജനനായകൻ’ അല്ലേ? സംവിധായകന്റെ വാക്കുകൾ കൗതുകമുണർത്തുന്നു | സിനിമാ വാർത്ത
Last Updated:Jul 21, 2026 3:56 PM IST ‘ജനനായകൻ’ ഒരു സാധാരണ വാണിജ്യചിത്രമല്ലെന്നും ശക്തമായ രാഷ്ട്രീയ പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും വിനോദ് വ്യക്തമാക്കി ജനനായകൻ നടൻ വിജയ്‌യുടെ അവസാന ചിത്രമെന്ന വിലയിരുത്തലോടെ എത്തുന്ന ‘ജനനായകൻ’ ജൂലൈ 23ന് തിയെറ്ററുകളിലെത്തും. നടനെ അവസാനമായി വെള്ളിത്തിരയിൽ കാണാമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. ഇതിനിടെയാണ് ചിത്രത്തിന്റെ സംവിധായകൻ എച്ച്. വിനോദിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. ‘ജനനായകൻ’ വിജയ്‌യുടെ അവസാന ചിത്രമാണോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കഴിയില്ലെന്ന്…