കളക്ടറാകണോ? സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്കപേക്ഷിക്കാം Application open for Civil Services Preliminary Examination | കരിയർ വാർത്ത
പരീക്ഷാക്രമവും തെരഞ്ഞെടുപ്പും മെയ് 25നാണ് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ടങ്ങളുള്ള പരീക്ഷയാണ്, യു.പി.എസ്.സി. നടത്തുന്ന സിവിൽ സർവ്വീസ് എക്സാമിനേഷൻ . പരീക്ഷയുടെ ആദ്യഘട്ടമാണ് പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണുള്ളത്. ഇതിൽ മികവു പുലർത്തിയാലേ മെയിൻ പരീക്ഷയെഴുതാൻ യോഗ്യത ലഭിക്കൂ. തുടർന്നുള്ള ഇന്റർവ്യൂവിൽ കൂടി വിജയിച്ചാലാണ്, അന്തിമ പട്ടികയിലിടം പിടിക്കുക. വിവിധ സർവ്വീസുകൾ ഐ.എ എസും ഐ.പി.എസും ഐ.എഫ്.എസും ആണ്, നമുക്കു പരിചിതമായ…