Headlines

രാഹുൽ ഗാന്ധി ശക്തനാകുന്നോ? ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ആരാകും പ്രധാനമന്ത്രി? സർവ്വേ ഫലം| Is Rahul Gandhi gaining strength? If elections were held now, who would become Prime Minister? Poll Tracker Survey results Here


India

oi-Sajitha Gopie

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒത്ത എതിരാളിയല്ല എന്ന എന്നുളള പ്രതീതിയാണ് പൊതുവേ രാഹുല്‍ ഗാന്ധിക്ക് ദേശീയ തലത്തില്‍ ചാര്‍ത്തിക്കൊടുത്തിട്ടുളളത്. എന്നാല്‍ സമീപകാലത്ത് വിദ്യാര്‍ത്ഥി സമരത്തെ അനുകൂലിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം നടത്തിയ മിന്നല്‍ പ്രതിഷേധം അടക്കമുളള നീക്കങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ തിളക്കം കൂട്ടിയിട്ടുണ്ട്.

ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ നരേന്ദ്ര മോദിയേയോ രാഹുല്‍ ഗാന്ധിയെയോ, ആരെയാവും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് പോള്‍ ട്രാക്കര്‍ മൂഡ് ഓഫ് ഇന്ത്യ 2026 സര്‍വ്വേയില്‍ ലഭിച്ച ഉത്തരം നോക്കാം..

പോള്‍ ട്രാക്കര്‍ സര്‍വ്വേയില്‍ പങ്കെടുത്ത കൂടുതല്‍ പേരും അടുത്ത പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത് കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയെയാണ്. 58 ശതമാനം പേരാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചിരിക്കുന്നത്. അതേസമയം നിലവിലെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി തന്നെ മതി ആ പദവിയില്‍ എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 42 ശതമാനം പേരാണ്.

Rahul Gandhi

ഭാവിയിലെ നേതാവായി യുവാക്കള്‍ ആരെ കാണുന്നു എന്ന ചോദ്യത്തിനും ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചിരിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് തന്നെയാണ്. 69 ശതമാനം പേരാണ് രാഹുലിനെ ഭാവിയുടെ നേതാവായി കാണുന്നത്. അതേസമയം 23 ശതമാനം പേര്‍ നരേന്ദ്ര മോദിയെ അനുകൂലിക്കുന്നു. 2 ശതമാനം പേര്‍ പ്രാദേശിക നേതാവിനേയും 6 ശതമാനം പേര്‍ ഇവരാരുമല്ലാത്ത മറ്റൊരു നേതാവിനെയും പിന്തുണയ്ക്കുന്നു.

ഏറ്റവും ജനപ്രിയ നേതാവ് ആരെന്ന ചോദ്യത്തിന് 58 ശതമാനം പേരുടെ പിന്തുണ രാഹുല്‍ ഗാന്ധിക്കും 36 ശതമാനം പേരുടെ പിന്തുണ നരേന്ദ്ര മോദിക്കും ലഭിച്ചിരിക്കുന്നു. 6 ശതമാനം പേരാണ് മറ്റുളളവരെ പിന്തുണച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് നല്ലത് എന്ന് 61 ശതമാനം പേരും മോശമെന്ന് 39 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു.

പ്രധാനമന്ത്രിയെന്ന നിലയ്ക്ക് നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് നല്ലതെന്ന് 43 ശതമാനം പേരും മോശമെന്ന് 47 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി. നീറ്റ് ക്രമക്കേടിന് എതിരായ സമരത്തിലൂടെ യുവാക്കള്‍ക്കിടയില്‍ സെന്‍സേഷനായി മാറിയ കോക്രോച്ച് ജനതാ പാര്‍ട്ടി രാജ്യത്തെ യുവാക്കളുടെ ശബ്ദമാണോ എന്ന ചോദ്യത്തിന് അതെ എന്നാണ് 59 ശതമാനം പേരുടേയും അഭിപ്രായം. സിജെപി യുവാക്കളുടെ ശബ്ദം അല്ലെന്ന് 32 ശതമാനം പേരും പറയാനാകില്ലെന്ന് 9 ശതമാനം പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *