Headlines

വില കൂടിയിട്ടും പഴയ സ്വര്‍ണം വില്‍ക്കാന്‍ മടിച്ച് ഉപഭോക്താക്കള്‍; കാരണമിത് | Gold Selling: Indians Reluctant To Sell Old Gold Despite Gold Price Resume Surging, Here’s The Reason


India

oi-Jithin TP

സ്വര്‍ണവില ഇടവേളയ്ക്ക് ശേഷം വീണ്ടും തിരികെ കയറാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ സ്വര്‍ണ വില ഉയരുമ്പോഴും ്ത് വില്‍ക്കാന്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഇപ്പോഴും കുറഞ്ഞ താല്‍പര്യമേ ഉള്ളൂ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഏകദേശം 60 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടും, പഴയ സ്വര്‍ണ്ണം വിറ്റ് പണമാക്കുന്ന രീതി ജൂണ്‍ പാദത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.

സാധാരണയായി, സ്വര്‍ണവിലയിലുണ്ടാകുന്ന വലിയ വര്‍ധനവ് പഴയ ആഭരണങ്ങള്‍ വിറ്റ് ലാഭം നേടാന്‍ കുടുംബങ്ങളെ പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍, ഉപഭോക്താക്കള്‍ തങ്ങളുടെ കൈവശമുള്ള സ്വര്‍ണം പൂര്‍ണ്ണമായും വിറ്റൊഴിയാന്‍ മടിക്കുന്നതായാണ് കാണുന്നത്. പകരം, അവര്‍ പഴയ ആഭരണങ്ങള്‍ മാറ്റി പുതിയവ വാങ്ങുകയോ, സ്വര്‍ണം ഈടുവെച്ച് വായ്പ എടുക്കുകയോ, അല്ലെങ്കില്‍ വില ഇനിയും ഉയരുന്നത് വരെ കാത്തിരിക്കുകയോ ആണ് ചെയ്യുന്നത്.

Gold Selling

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം, ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ അറ്റ സ്വര്‍ണ്ണ റീസൈക്ലിംഗ് 19 ടണ്ണായി കുറഞ്ഞു. ഇത് മുന്‍ പാദത്തെ അപേക്ഷിച്ച് 38 ശതമാനവും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനവും കുറവാണ്. കഴിഞ്ഞ 11 പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആഭ്യന്തര സ്വര്‍ണവിലയില്‍ 60 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടും ഈ കുറവ് രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്.

പണത്തിനായി സ്വര്‍ണം വില്‍ക്കുന്നതിനെയാണ് പ്രധാനമായും സ്വര്‍ണ റീസൈക്ലിംഗ് എന്ന് പറയുന്നത്. ഇന്ത്യയില്‍, ജ്വല്ലറികള്‍ക്കോ റിഫൈനര്‍മാര്‍ക്കോ മറ്റ് വിപണി പങ്കാളികള്‍ക്കോ വില്‍ക്കുന്ന പഴയ ആഭരണങ്ങള്‍, നാണയങ്ങള്‍, മറ്റ് സ്വര്‍ണ വസ്തുക്കള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് ഈ സ്വര്‍ണം സംസ്‌കരിക്കുകയും സ്വര്‍ണക്കട്ടികളായോ പുതിയ ആഭരണമായോ വീണ്ടും വിപണിയിലേക്ക് എത്തുകയും ചെയ്യുന്നു.

ഇത് സ്വര്‍ണ കൈമാറ്റത്തില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു ഉപഭോക്താവ് പഴയ മാല ജ്വല്ലറിയില്‍ നല്‍കി അതിന്റെ മൂല്യം ഉപയോഗിച്ച് പുതിയൊരെണ്ണം വാങ്ങുകയാണെങ്കില്‍, വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിതരണ കണക്കുകളില്‍ ഈ ഇടപാട് ‘റീസൈക്കിള്‍ ചെയ്ത സ്വര്‍ണം’ എന്നതിലുപരി ‘കൈമാറ്റം’ ചെയ്ത സ്വര്‍ണം ആയാണ് കണക്കാക്കുന്നത്. ആഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവ് കൈകാര്യം ചെയ്യുന്നതിന് ഇന്ത്യക്കാര്‍ക്കിടയില്‍ ‘എക്‌സ്‌ചേഞ്ച് സ്‌കീമുകള്‍’ കൂടുതല്‍ പ്രധാനപ്പെട്ട മാര്‍ഗമായി മാറിക്കൊണ്ടിരിക്കുന്നു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ ഏകദേശം 60 ശതമാനം വര്‍ധനവുണ്ടായിട്ടും സ്വര്‍ണം വില്‍ക്കാനുള്ള താല്‍പ്പര്യം കുറവാണ് എന്ന് കാണാം. ഇത് സ്വര്‍ണം കൈവശമുള്ളവര്‍ക്ക് വിപണിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കരുതുന്നു. വില ഇനിയും ഉയര്‍ന്നാല്‍, മൂല്യം കുത്തനെ ഉയര്‍ന്ന ഒരു ആസ്തി പണമാക്കി മാറ്റുന്നതിനേക്കാള്‍ അത് കൈവശം വെക്കാനായിരിക്കും ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത്.

സ്വര്‍ണം വിശാലമായ സാമ്പത്തിക ആവശ്യങ്ങള്‍ക്കും ഉപകരിക്കുന്നുണ്ട്. ആഭരണങ്ങള്‍ പൂര്‍ണ്ണമായും വില്‍ക്കുന്നതിന് പകരം, ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ പണം കണ്ടെത്തുന്നതിനായി അവ ഈടായി ഉപയോഗിക്കാനും സാധിക്കും. അതിനാല്‍ തന്നെ സ്വര്‍ണ പണയ വായ്പ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ പ്രകാരം, 2026 മെയ് അവസാനത്തോടെ ബാങ്കുകളിലെ റീട്ടെയില്‍ സ്വര്‍ണ വായ്പകള്‍ ഏകദേശം 5.1 ലക്ഷം കോടി രൂപയിലെത്തി. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 105 ശതമാനം വര്‍ധനവാണ്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ സ്വര്‍ണ വായ്പകള്‍ 70 ശതമാനം വര്‍ധിച്ച് ഏകദേശം 3.3 ലക്ഷം കോടി രൂപയിലെത്തി.



Source link

Leave a Reply

Your email address will not be published. Required fields are marked *