Headlines

ഗള്‍ഫിനെ ഇന്ത്യ കൈവിടുന്നോ? എല്‍പിജി ഇറക്കുമതി ചെയ്തത് അമേരിക്കയില്‍ നിന്ന്! | LPG Import: US Overtakes Gulf to Become India’s Largest LPG Supplier in July, Check Full Details Inside


Gulf

oi-Jithin TP

എല്‍പിജി ഇറക്കുമതി സ്രോതസ് കാര്യമായി വൈവിധ്യവല്‍ക്കരിച്ച് ഇന്ത്യ. പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതിയേക്കാള്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയാണ് കൂടിയത്. യുഎഇ, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ പരമ്പരാഗത ഗള്‍ഫ് വിതരണക്കാരെ പിന്തള്ളിയാണ് അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ എല്‍പിജി വിതരണക്കാരായി മാറിയത്.

മാരിടൈം ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലറിന്റെ കണക്കുകള്‍ പ്രകാരം, ജൂലൈ മാസത്തില്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് 912.39 ടണ്‍ എല്‍പിജി ഇറക്കുമതി ചെയ്തു. വിതരണ രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അളവാണിത്. ഇറാന്‍, ഇസ്രായേല്‍, അമേരിക്ക എന്നിവര്‍ തമ്മിലുള്ള സംഘര്‍ഷം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തെ തടസപ്പെടുത്തിയ ഫെബ്രുവരിയില്‍ 262.51 ടണ്‍ ആയിരുന്നു ഇറക്കുമതി.

LPG Import

എന്നാല്‍ മാര്‍ച്ച് മാസത്തില്‍ 435.08 ടണ്ണായി വര്‍ധിച്ചു. ഏപ്രിലില്‍ ഇറക്കുമതിയില്‍ നേരിയ കുറവുണ്ടായി, 385.99 ടണ്‍. എങ്കിലും, പിന്നീട് അത് കുത്തനെ ഉയര്‍ന്നു. മെയ് മാസത്തില്‍ 629.57 ടണ്ണും, ജൂണില്‍ 722.05 ടണ്ണും, ജൂലൈയില്‍ 912.39 ടണ്ണുമായിരുന്നു ഇറക്കുമതി. അതേസമയം, ഇതേ കാലയളവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതിയില്‍ വലിയ ഇടിവുണ്ടായി. യുഎഇയില്‍ നിന്നുള്ള ഇറക്കുമതി ഫെബ്രുവരിയിലെ 626.03 ടണ്ണില്‍ നിന്ന് മാര്‍ച്ചില്‍ 225.74 ടണ്ണായി കുറഞ്ഞു.

പിന്നീട് ജൂലൈയില്‍ 102 ടണ്ണിലേക്ക് താഴുകയും ചെയ്തു. ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും വലിയ എല്‍പിജി വിതരണക്കാരില്‍ ഒരാളായിരുന്ന ഖത്തറില്‍ നിന്നുള്ള ഇറക്കുമതി ഫെബ്രുവരിയിലെ 431.02 ടണ്ണില്‍ നിന്ന് മാര്‍ച്ചില്‍ 214.28 ടണ്ണിലേക്കും ഏപ്രിലില്‍ 86.82 ടണ്ണിലേക്കും കുറഞ്ഞു. മെയ് മാസത്തില്‍ വിതരണം 19.32 ടണ്ണായി കുറയുകയും ജൂണില്‍ പൂര്‍ണ്ണമായും നിലയ്ക്കുകയും ചെയ്തു.

ജൂലൈയില്‍ നേരിയ തോതില്‍ വര്‍ധിച്ച് 19.32 ടണ്ണിലെത്തി. സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതിയിലും വലിയ ഇടിവുണ്ടായി. ഫെബ്രുവരിയിലെ 340.96 ടണ്ണില്‍ നിന്ന് മാര്‍ച്ചില്‍ 130.46 ടണ്ണിലേക്കും മെയ് മാസത്തില്‍ 45 ടണ്ണിലേക്കും അത് താഴ്ന്നു. കെപ്ലര്‍ കണക്കുകള്‍ പ്രകാരം, ജൂലൈ മാസത്തില്‍ സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യ എല്‍പിജി ഒന്നും തന്നെ ഇറക്കുമതി ചെയ്തില്ല.

അമേരിക്കയ്ക്ക് പുറമെ ഇറാന്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ഇറാഖ്, അള്‍ജീരിയ, നൈജീരിയ, അര്‍ജന്റീന, ഓസ്ട്രേലിയ, മലേഷ്യ, ബംഗ്ലാദേശ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യ എല്‍പിജി ഇറക്കുമതി ചെയ്തു. ഇറക്കുമതി സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള വിപുലമായ തന്ത്രത്തിന്റെ ഭാഗമാണിത്. പശ്ചിമേഷ്യയിലെ പ്രതിസന്ധി ഘട്ടത്തില്‍, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസപ്പെട്ടിരുന്നു.

ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ ഏകദേശം 40 ശതമാനവും, എല്‍എന്‍ജി ഇറക്കുമതിയുടെ 60 ശതമാനവും, എല്‍പിജി ഇറക്കുമതിയുടെ 90 ശതമാനത്തോളവും ഈ ജലപാത വഴിയാണ് കൈകാര്യം ചെയ്യുന്നത്. എല്‍പിജി ഇറക്കുമതിയെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. കാരണം, ഇന്ത്യയുടെ ആഭ്യന്തര ആവശ്യകതയുടെ 60 ശതമാനത്തോളം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.

ഇതില്‍ 90 ശതമാനത്തോളവും ഖത്തര്‍, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയാണ് പരമ്പരാഗതമായി എത്തിക്കുന്നത്. എല്‍പിജി ഇറക്കുമതിയുടെ ഉറവിടങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും, ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ റഷ്യയുടെ ആധിപത്യം തുടര്‍ന്നു. ജൂലൈയില്‍ റഷ്യയില്‍ നിന്ന് പ്രതിദിനം 2,763.73 ആയിരം ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.



Source link

Leave a Reply

Your email address will not be published. Required fields are marked *