Headlines

ക്ഷേമ പെന്‍ഷന്‍ വിതരണം ബാങ്ക് വഴി മാത്രമാക്കി; നേരിട്ട് വീട്ടിലെത്തിക്കില്ല, ഇളവ് ചിലര്‍ക്ക് മാത്രം | Welfare Pension Distribution Restricted To National Bank Channels Only; No Direct Home Delivery


Kerala

oi-Ashif N

തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം നിര്‍ത്തി യുഡിഎഫ് സര്‍ക്കാര്‍. പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ദേശസാല്‍കൃത ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെന്‍ഷന്‍ വിതരണം ചെയ്യാനാണ് പുതിയ തീരുമാനം. സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതിന് ചെലവ് കൂടുതലാണെന്നും പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു.

പൂര്‍ണമായും കിടപ്പിലായ രോഗികള്‍ക്കും ഒഴിവാക്കാനാകാത്ത ഗുണഭോക്താക്കള്‍ക്കും മാത്രം നേരിട്ട് വിതരണം ചെയ്യുന്നത് പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ക്ക് ഇന്‍സെന്റീവ് ഇനത്തിലുള്ള ചെലവ് കൂടുതലാണെന്ന് ഉത്തരവില്‍ പറയുന്നു. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ കത്ത് കൂടി പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

pension distribution through bank

ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ച ദേശസാല്‍കൃതയ ബാങ്കുകളുടെ അക്കൗണ്ടുകള്‍ വഴി മാത്രമായിരിക്കും ഇനി മുതല്‍ പെന്‍ഷന്‍ വിതരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ വിതരണം പൂര്‍ണമായി സഹകരണ സ്ഥാപനങ്ങള്‍ വഴിയായിരുന്നു. സഹകരണ സംഘങ്ങളിലെ കളക്ഷന്‍ ഏജന്റുമാരാണ് നേരിട്ടെത്തി വീടുകളില്‍ പെന്‍ഷന്‍ വിതരണം ചെയ്തിരുന്നത്.

പുതിയ തീരുമാനം രണ്ട് രീതിയില്‍ പെന്‍ഷന്‍ അര്‍ഹരെ ബാധിക്കും. പ്രായം കൂടുതലുള്ളവര്‍ക്ക് നേരിട്ട് കൈയ്യിലെത്തുന്നതാണ് സൗകര്യപ്രദം. ബാങ്ക് അക്കൗണ്ടില്‍ പണം വന്നോ എന്ന് പരിശോധിക്കാന്‍ ഇവര്‍ക്ക് സാധിക്കണമെന്നില്ല. ബാങ്കുകളില്‍ നേരിട്ടെത്തി പണം വന്നോ എന്ന് അന്വേഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കാനും സാധ്യതയുണ്ട്. അതേസമയം, ബാങ്ക് വഴി വിതരണം ചെയ്യുമ്പോള്‍ അര്‍ഹര്‍ക്ക് തന്നെ ലഭിക്കുമെന്ന ഉറപ്പിക്കാന്‍ സാധിക്കും.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016 മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകള്‍ വഴിയാണ് നടക്കുന്നത്. ഏജന്റുമാരാണ് വീട്ടിലെത്തിക്കുന്നത്. മറ്റു ബാങ്കുകള്‍ വഴി വേണ്ടവര്‍ക്ക് ആ രീതിയും സ്വീകരിക്കാം. സഹകരണ സംഘങ്ങള്‍ക്ക് പണം കൈമാറിയാല്‍ വിതരണ വിവരം 10 ദിവസത്തിനകം സര്‍ക്കാരിനെ അറിയിക്കണം എന്നാണ് നിബന്ധന. അത് സഹകരണ ബാങ്കുകള്‍ കൃത്യമായി പാലിക്കാറില്ല. വിതരണം നടത്തുന്ന സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കേണ്ടതുണ്ട്. പുതിയ തീരുമാനത്തോടെ അത് ലാഭിക്കാമെന്നും വിലയിരുത്തുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *