Last Updated:
എയ്‌ഡഡ് സ്‌കൂൾ നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടത്താനുള്ള നിർദേശം അംഗീകരിക്കാനാവില്ലെന്ന് സിറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വാർത്താകുറിപ്പിൽ നിന്ന്
കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിയിൽ നിർണായക പങ്ക് എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ നിർവഹിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവകാശവും ഗുണനിലവാരമുള്ള അദ്ധ്യയനവും ഉറപ്പാക്കുന്നതിൽ സർക്കാരിൻ്റെ ഉത്തരവാദിത്തം പങ്കുവയ്ക്കുന്നത് ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള എയ്‌ഡഡ് മാനേജ്മെന്റുകളാണ്.
എന്നാൽ മാനേജ്‌മെന്റുകളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ താത്ക്കാലിക/ദിവസവേതന നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഭരണഘടനാപരമായ ന്യൂനപക്ഷാവകാശങ്ങൾക്കു വിരുദ്ധമായ ഈ നിർദേശം അംഗീകരിക്കാൻ കഴിയില്ല.
കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെതായി 2026 ജൂലൈ 15 ൽ പുറത്തുവന്ന സർക്കുലർ പ്രകാരം എയ്‌ഡഡ് സ്‌കൂളുകളിൽ അധ്യാപക, അനധ്യാപക തസ്തികളിലേക്ക് ദിവസവേതന/താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് നൽകുന്ന ലിസ്റ്റിൽനിന്നും നടത്തേണ്ടതാണ് എന്നറിയിച്ചിരുക്കുന്നു. ഇതിന് അവലംബമായി സൂചിപ്പിച്ചിരിക്കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2026 ജൂൺ 27 ലെ കത്താണ്.
ന്യൂനപക്ഷാവകാശങ്ങളും മാനേജുമെൻ്റിൻ്റെ പ്രവർത്തന സ്വാതന്ത്ര്യവും നിഷേധിക്കുന്ന വിധത്തിലാണ് ഈ തീരുമാനം. സർക്കാർ, വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനവും അനുബന്ധ നടപടികളും റദാക്കണമെന്നു സിറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക.
Jul 24, 2026 12:22 PM IST
എയ്ഡഡ് സ്‌കൂൾ നിയമനം എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടത്താനുള്ള നിർദേശം ന്യൂനപക്ഷാവകാശങ്ങൾക്കു വിരുദ്ധം; സിറോമലബാർ സഭ
