Headlines

ഗള്‍ഫില്‍ സ്വര്‍ണവില ഇടിഞ്ഞുതാഴ്ന്നു; ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ പൊന്ന് | Gold Rate In Dubai Shows Huge Dip, Trading At 90-Day Low After Dh102.50 Fall From April Peak, Details


Gulf

oi-Jithin TP

ദുബായില്‍ സ്വര്‍ണവില കഴിഞ്ഞ 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഇതോടെ ഏപ്രിലിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 479.75 ദിര്‍ഹം ആണ് വില. ഇന്നലെയുണ്ടായിരുന്ന 481.50 ദിര്‍ഹത്തില്‍ നിന്ന് 1.75 ദിര്‍ഹത്തിന്റെ കുറവാണിത്.

ഏറെ ഡിമാന്‍ഡുള്ള 22-കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 446 ദിര്‍ഹത്തില്‍ നിന്ന് 1.75 ദിര്‍ഹം കുറഞ്ഞ് ഗ്രാമിന് 444.25 ദിര്‍ഹമായി. ഏപ്രില്‍ 19 മുതലുള്ള വിലനിലവാരം പരിശോധിക്കുമ്പോള്‍, ഇന്നത്തെ നിരക്കുകള്‍ സ്വര്‍ണത്തിന്റെ ഏറ്റവും താഴ്ന്ന നിലയിലാണ്. അതായത് ഏപ്രിലിലെ ഉയര്‍ന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍, 10 ഗ്രാം സ്വര്‍ണ്ണം വാങ്ങുമ്പോള്‍ 24-കാരറ്റ് സ്വര്‍ണത്തിന് 1,025 ദിര്‍ഹവും 22-കാരറ്റ് സ്വര്‍ണത്തിന് 947.50 ദിര്‍ഹവും കുറവാണ്.

Gold Rate

ഏപ്രില്‍ 19-ന് 582.25 ദിര്‍ഹമായിരുന്ന ദുബായിലെ 24-കാരറ്റ് സ്വര്‍ണത്തിന്റെ നിരക്ക് ഗ്രാമിന് 102.50 ദിര്‍ഹം അഥവാ ഏകദേശം 17.6 ശതമാനമായി ഇന്ന് കുറഞ്ഞു. ഇതേ കാലയളവില്‍ 22-കാരറ്റ് സ്വര്‍ണത്തിന്റെ നിരക്ക് 539 ദിര്‍ഹത്തില്‍ നിന്ന് 94.75 ദിര്‍ഹമായും കുറഞ്ഞു. ഇതും ഏകദേശം 17.6 ശതമാനത്തിന്റെ ഇടിവാണ് കാണിക്കുന്നത്. ഏപ്രില്‍ അവസാനത്തിലും മെയ് മാസത്തിന്റെ ഭൂരിഭാഗം സമയത്തും സ്വര്‍ണവില താരതമ്യേന ഉയര്‍ന്ന നിലയിലായിരുന്നു.

24-കാരറ്റ് സ്വര്‍ണം സ്ഥിരമായി 540 ദിര്‍ഹത്തിന് മുകളിലാണ് വ്യാപാരം നടത്തിയത്. മെയ് 11-ന് വില 570.75 ദിര്‍ഹം വരെ എത്തുകയും ചെയ്തു. എന്നാല്‍ ജൂണില്‍ വിലയിടിവ് വേഗത്തിലായി. എങ്കിലും മാസത്തിന്റെ ആദ്യ പകുതിയില്‍ നിരക്ക് 520 ദിര്‍ഹത്തിന് മുകളിലേക്ക് ഉയര്‍ന്നിരുന്നു. ജൂണ്‍ മാസത്തിന്റെ അവസാനത്തോടെ സ്വര്‍ണവില 500 ദിര്‍ഹത്തിന് താഴേക്ക് നീങ്ങുകയും ജൂലൈ മാസത്തിലുടനീളം ആ നിലവാരത്തിനടുത്ത് തുടരുകയും ചെയ്തു.

ഏറ്റവും പുതിയ വിലയിടിവോടെ, ജൂലൈ 4, 5 തീയതികളില്‍ രേഖപ്പെടുത്തിയ 24 കാരറ്റ് സ്വര്‍ണത്തിന്റെ ഉയര്‍ന്ന നിരക്കായ 503 ദിര്‍ഹത്തില്‍ നിന്ന് 23.25 ദിര്‍ഹത്തിന്റെ കുറവുണ്ടായി. അതേ കാലയളവില്‍, 22 കാരറ്റ് സ്വര്‍ണത്തിന്റെ ജൂലൈയിലെ ഉയര്‍ന്ന നിരക്കായ 466 ദിര്‍ഹത്തില്‍ നിന്ന് 21.75 ദിര്‍ഹത്തിന്റെ കുറവും രേഖപ്പെടുത്തി. ജൂലൈ 10-ലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വെള്ളിയാഴ്ചത്തെ നിരക്കില്‍ 24 കാരറ്റ് സ്വര്‍ണത്തിന് 14 ദിര്‍ഹവും 22 കാരറ്റ് സ്വര്‍ണത്തിന് 13 ദിര്‍ഹവും കുറവുണ്ട്.

ഈ ഇടിവിന്റെ ഭൂരിഭാഗവും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് സംഭവിച്ചത്. ബുധനാഴ്ച 489.75 ദിര്‍ഹമായിരുന്ന 24 കാരറ്റ് സ്വര്‍ണത്തിന്റെ വില വെള്ളിയാഴ്ച 479.75 ദിര്‍ഹമായി കുറഞ്ഞു. ജൂണ്‍ അവസാനത്തെ നിരക്കുകളേക്കാള്‍ താഴേക്ക് വില കുറയുന്നതും കാത്തിരുന്ന ഉപഭോരക്താക്കള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ വിലക്കുറവിന്റെ പ്രയോജനം ലഭിക്കുന്നു. ജൂണ്‍ 29-ലെ നിരക്കിനേക്കാള്‍ 6 ദിര്‍ഹം കുറവാണ് ഇന്ന് 24 കാരറ്റ് സ്വര്‍ണത്തിന്.

22 കാരറ്റ് സ്വര്‍ണത്തിന് 5.50 ദിര്‍ഹം കുറവും. വെള്ളിയാഴ്ച ഔണ്‍സിന് ഏകദേശം 3,980 ഡോളര്‍ എന്ന നിലയിലേക്ക് നേരിയ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും, ജൂണ്‍ മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നഷ്ടത്തിലേക്ക് ആഗോള സ്വര്‍ണവില നീങ്ങുകയാണ്.

മധ്യേഷ്യയില്‍ സംഘര്‍ഷം വീണ്ടും ശക്തമായതോടെ, ഊര്‍ജ്ജ ചെലവ് വര്‍ധിക്കുന്നത് പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താനും യുഎസ് ഫെഡറല്‍ റിസര്‍വിനെ പലിശനിരക്ക് വീണ്ടും ഉയര്‍ത്താന്‍ പ്രേരിപ്പിക്കാനും സാധ്യതയുണ്ടെന്ന ആശങ്കകള്‍ ഉയര്‍ന്നു. ഇതിനെത്തുടര്‍ന്ന് ഈ ആഴ്ചയില്‍ സ്വര്‍ണവിലയില്‍ 3.4 ശതമാനം ഇടിവുണ്ടായി. സംഘര്‍ഷം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോള്‍ എണ്ണവിലയില്‍ കാര്യമായ പ്രതിവാര നേട്ടം തുടരുന്നത് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.

തുടരുന്ന പണപ്പെരുപ്പത്തില്‍ ആശങ്ക പ്രകടിപ്പിച്ച നിരവധി ഫെഡറല്‍ റിസര്‍വ് ഉദ്യോഗസ്ഥര്‍, പലിശനിരക്ക് ഉയര്‍ത്തേണ്ടി വന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി. പലിശ ലഭിക്കാത്ത ആസ്തിയായതിനാല്‍, പലിശനിരക്ക് ഉയരുന്നത് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നു., പലിശ ലഭിക്കുന്ന മറ്റ് നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ താരതമ്യേന കൂടുതല്‍ ആകര്‍ഷകമായി മാറുന്നതാണ് ഇതിന് കാരണം.

ഡോളറിന്റെ കരുത്തും ബോണ്ട് വരുമാനത്തിലെ വര്‍ധനവും സ്വര്‍ണ്ണവിലയില്‍ സമ്മര്‍ദ്ദം ചെലുത്തി. യുഎസ് ഡോളറിലാണ് സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത് എന്നതിനാല്‍, ഡോളര്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ ചെലവേറിയതായി മാറുന്നു. രണ്ടാം പാദത്തില്‍ 14 ശതമാനം ഇടിവ് നേരിട്ടതിന് ശേഷം സമീപ ആഴ്ചകളില്‍ 4,000 ഡോളറിന് ചുറ്റുമുള്ള പരിമിതമായ പരിധിക്കുള്ളിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *