ബെംഗളൂരുവിലെ നൈസ് റോഡിലെ ടോൾ പിരിവ് ഉടൻ നിർത്തണം; ആവശ്യം ഉന്നയിച്ച് എച്ച്ഡി കുമാരസ്വാമി | Toll Collection On The Bengaluru NICE Road Must Be Stopped Immediately; HD Kumaraswamy Raises The Demand
India oi-Nidhin Illikkambath Published: Monday, August 17, 2026, 0:22 [IST] ബെംഗളൂരു: കർണാടക ഹൈക്കോടതിയുടെ പരാമർശം ചൂണ്ടിക്കാട്ടി ബെംഗളൂരുവിലെ നൈസ് റോഡിലെ ടോൾ പിരിവ് ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി രംഗത്ത്. മുഖ്യമന്ത്രി ഡികെ ശിവകുമാറിനോനോടാണ് കുമാരസ്വാമി ഈ ആവശ്യം ഉന്നയിച്ചത്. നൈസ് റോഡ് വിഷയത്തിൽ നേരത്തെയും കുമാരസ്വാമി സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. നൈസ് റോഡ് എന്നറിയപ്പെടുന്ന ബെംഗളൂരു-മൈസൂരു അടിസ്ഥാന സൗകര്യ ഇടനാഴി പദ്ധതിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എച്ച്ഡി…