Headlines

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ; ബണ്ണാർഘട്ട റോഡിലേക്ക് എത്താൻ വൈകില്ല, നിർണായക അനുമതി ലഭിച്ചു | Bengaluru Metro Pink Line; Bannerghatta Road Stretch To Proceed Without Delay Crucial Approval Received

India oi-Nidhin Illikkambath Published: Monday, September 7, 2026, 21:29 [IST] ബെംഗളൂരു: ബണ്ണാർഘട്ട റോഡിലേക്ക് മെട്രോ സൗകര്യം എത്തിക്കുന്നതിനുള്ള നിർണായക നീക്കമായി, പിങ്ക് ലൈൻ മെട്രോ ട്രെയിനുകൾക്കായുള്ള ഏറെക്കാലമായി കാത്തിരുന്ന റോളിങ് സ്‌റ്റോക്ക് അനുമതി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് ലഭിച്ചു. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. മെട്രോ ട്രെയിനുകൾക്ക് ഔദ്യോഗിക സർവീസ് അനുമതി നൽകുന്നതിനാവശ്യമായ അവസാന ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് റോളിങ് സ്‌റ്റോക്ക്…

Read Full News

തിരുവനന്തപുരം ആർസിോസിയിൽ ഒഴിവ്; 90,000 രൂപ ശമ്പളം..അപേക്ഷിക്കാം|job Vacancy in Thiruvananthapuram RCOC; Salary Rs. 90,000.. Apply now, deatils

Jobs oi-Rakhi Published: Sunday, June 21, 2026, 0:19 [IST] തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (RCC) കരാർ അടിസ്ഥാനത്തിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ മൂന്ന് ഒഴിവുകളാണുള്ളത്. ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്കോ, അല്ലെങ്കിൽ സയൻസ് ബിരുദ/ബിരുദാനന്തര ബിരുദവും AERB അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ഡിപ്ലോമയും ഉള്ളവർക്കോ അപേക്ഷിക്കാം. കമ്പ്യൂട്ടർ പ്രവർത്തനത്തിൽ അറിവുള്ളവർക്ക് മുൻഗണന ലഭിക്കും. ആദ്യ…

Read Full News

അൻസിബക്ക് പുരുഷ സുഹൃത്ത് ഉണ്ടായാലും അവർ മദ്യപിച്ചാലും ‘അമ്മ’യ്ക്കെന്താ?തുറന്നടിച്ച് ഭാഗ്യലക്ഷ്മി|What if Ansiba has a male friend or drinks alcohol? What’s it to AMMA?”; Bhagyalakshmi

Movie News oi-Rakhi Published: Sunday, June 28, 2026, 8:54 [IST] അൻസിബയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധിക്ഷേപ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ലക്ഷ്മിപ്രിയക്കെതിരെ ആഞ്ഞടിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അൻസിബയുടെ അഭിപ്രായത്തിനെതിരെ സംസാരിക്കണമെങ്കിൽ നിയമപരമായാണ് നീങ്ങേണ്ടതെന്നും അല്ലാതെ ഇത്തരത്തിൽ വ്യക്തി അധിക്ഷേപം നടത്തി സ്വയം പരിഹാസ്യയാകുകയല്ല വേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം ‘ഞാൻ ഈ വീഡിയോ ലക്ഷ്മിപ്രിയക്ക് വേണ്ടിയാണ് ഇടുന്നത്. ലക്ഷ്മിപ്രിയ കുറച്ചു നാളുകളായിട്ട് സോഷ്യൽ മീഡിയ…

Read Full News

സ്വര്‍ണവില ഈ വര്‍ഷം ഇനി പുതിയ റെക്കോഡിടില്ല… ഡിസംബര്‍ വരെ വില കൂടില്ലെന്ന് വിദഗ്ധര്‍ | Gold Rate: Gold Price Will Not Rise In Second Half Of This Year, Will Moving In Narrow Range

India oi-Jithin TP Published: Friday, July 24, 2026, 9:14 [IST] 2026 ലെ രണ്ടാം പകുതിയില്‍ സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്താന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും, ഉയര്‍ന്ന യു എസ് പലിശനിരക്കുകള്‍, ട്രഷറി ബോണ്ട് ആദായനിരക്കുകളിലെ വര്‍ധനവ്, കരുത്താര്‍ജ്ജിക്കുന്ന ഡോളര്‍ എന്നിവ സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരും. അതിനാല്‍ സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് പ്രതീക്ഷിക്കേണ്ട എന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവിലെ വിപണി…

Read Full News

ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് അവസാനഘട്ടത്തിലേക്ക്; 2 പാക്കേജുകൾ നവംബറോടെ|Bengaluru Satellite Town Ring Road Nears Completion; Two Packages Set for November

India oi-Rakhi Published: Sunday, July 26, 2026, 14:04 [IST] ബെംഗളൂരു സാറ്റലൈറ്റ് ടൌണ്‍ റിങ് റോഡ് നിർമ്മാണ പദ്ധതി അവസാനഘട്ടത്തിലേക്ക്. 288 കിമി നീളമുള്ള പാതയുടെ ആറ് പാക്കേജുകൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ബാക്കി വരുന്ന രണ്ട് പാക്കേജുകൾ നവംബർ അവസാനത്തോടെ പൂർത്തിയാകും. ഒബ്ലാപുര മുതൽ കുനിഗൽ വരെയും (ഫേസ്-1), കുനിഗൽ മുതൽ എസ് മുഡുഗഡപ്പള്ളു വരെയുമുള്ള നിർദ്ദിഷ്ട ആറുവരി പാതയുടെ നിർമ്മാണ പുരോഗതി പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ…

Read Full News

കോഴിക്കോട് എന്‍എച്ച്എമ്മില്‍ നിരവധി ഒഴിവുകള്‍; നിങ്ങള്‍ യോഗ്യരാണോ? | Kozhikode Jobs: Apply Online for Medical & Paramedical Posts In Kozhikode NHM, Check Details Inside

Jobs oi-Jithin TP Published: Thursday, August 20, 2026, 15:00 [IST] ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യന്‍, ഡെന്റല്‍ സര്‍ജന്‍, അനസ്തെറ്റിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരെ കോഴിക്കോട് ജില്ലയില്‍ ആയിരിക്കും നിയമിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 22 ആണ്. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. നിബന്ധനകള്‍ക്ക് അനുസൃതമായിട്ടായിരിക്കും പ്രതിമാസം ശമ്പളം ലഭിക്കുക എന്നാണ്…

Read Full News

‘വിഷമഘട്ടങ്ങളിൽ എന്നെ കേട്ടത് ദുൽഖർ, ഇങ്ങനെ മണ്ണുണ്ണി ജീവിതം ജീവ്വിച്ചെന്ന് പറയുന്നത് സങ്കടകരം’;അനുപമ|Anupama Parameswaran Reveals “Dulquer Listened to her During Difficult Times; It’s Sad to Say I Lived Such a Meaningless Life

Movie News oi-Rakhi Published: Friday, August 14, 2026, 23:00 [IST] നാർസിസ്റ്റിക് ബിഹേവിയവറിനെ കുറിച്ച് ഇപ്പോഴും പലർക്കും അവബോധം ഇല്ലെന്ന് നടി അനുപമ പരമേശ്വരൻ. പലരുടെയും സ്വപ്നജീവിതമാണ് ഞാൻ ജീവിക്കുന്നത്. പക്ഷെ മുൻ പ്രണയബന്ധം നരകതുല്യമായിരുന്നു.. ഇത്രയും ഇൻ്റിപെൻ്റൻ്റ് ആയ ഒരു പെണ്‍കുട്ടി മണ്ണുണ്മി ജീവിതമാണ് നയിച്ചത് എന്ന് പുറത്തുവന്ന് പറയുന്നത് ഒട്ടും എളുപ്പമല്ലെന്നും അവർ പറഞ്ഞു. ‘ഞങ്ങൾ ഒന്നിച്ച് കപ്പിൾ തെറാപ്പിക്ക് പോയിരുന്നു. എന്നാൽ തെറാപ്പിയിൽ ആ വ്യക്തി യഥാർത്ഥ സ്വഭാവമായിരുന്നില്ല കാണിച്ചത്….

Read Full News

ഓണം ബംപര്‍ എടുത്തിട്ടുണ്ടോ? ഇക്കാര്യം ചെയ്തിട്ടില്ലെങ്കില്‍ ഒന്നാം സമ്മാനം കിട്ടില്ല | Onam Bumper 2026: You Should Write Name And Phone Number Behind The Ticket, Here Is The Reason

Kerala oi-Jithin TP Published: Monday, August 10, 2026, 11:50 [IST] കേരളത്തില്‍ ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ആറ് ബംപര്‍ ലോട്ടറികളില്‍ ഏറ്റവും പേര്‍ വാങ്ങിക്കുന്നത് ഓണം ബംപറാണ്. ബംപര്‍ ലോട്ടറികളില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്നു എന്നത് തന്നെയാണ് ഓണം ബംപറിനെ വ്യത്യസ്തമാക്കുന്നത്. ഇത്തവണ സമ്മാനത്തുക വര്‍ധിപ്പിച്ചും അതേസമയം തന്നെ ടിക്കറ്റ് നിരക്ക് അതേപടി നിലനിര്‍ത്തിയുമാണ് ഓണം ബംപര്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഓണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയും ടിക്കറ്റ്…

Read Full News

ജെൻ സി മാത്രമല്ല ജെൻ ആൽഫയും ചില്ലറക്കാരല്ല; സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി സമരം ചെയ്‌ത്‌ വിദ്യാർഥികൾ | Gen Alpha Is Also Strong; Students Stage Protest Demanding Basic School Infrastructure In Uttar Pradesh

India oi-Nidhin Illikkambath Published: Wednesday, July 29, 2026, 14:03 [IST] ലഖ്‌നൗ: പരീക്ഷാ നടത്തിപ്പും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ജെൻ-സി വിദ്യാർഥികൾ നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ, ഇപ്പോഴിതാ ജെൻ-ആൽഫ തലമുറയിലെ കുട്ടികളും സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. സാധാരണയായി ഏകദേശം 2013 മുതൽ 2020-കളുടെ മധ്യം വരെ ജനിച്ച കുട്ടികളെയാണ് ജെൻ-ആൽഫ എന്ന് വിളിക്കുന്നത്. അവരാണ് ഇപ്പോൾ ആവശ്യങ്ങൾ നേടിയെടുക്കാൻ സമരത്തിന് ഇറങ്ങിയത്. ഉത്തർപ്രദേശിലെ ഫത്തേപ്പൂർ ജില്ലയിലെ സർവോദയ ഇന്റർ കോളേജിൽ നടന്ന ഇവരുടെ…

Read Full News

‘കൊറോണ ഏതാ നിപ്പ ഏതാ എന്നറിയാത്ത മന്ത്രി’, ആശുപത്രിയിലേത് സന്ദർശന നാടകമെന്ന് ഗണേഷ് കുമാർ|’A minister who doesn’t even know the difference between COVID and Nipah,’ Ganesh Kumar Takes a Jibe At K Muraleedharan

Kerala oi-Sajitha Gopie Published: Wednesday, August 5, 2026, 21:20 [IST] പത്തനാപുരം താലൂക്ക് ആശുപത്രി നിർമ്മാണത്തെ വിമർശിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് മറുപടിയുമായി മുൻ എംഎൽഎ കെബി ഗണേഷ് കുമാർ. ഇത് ഹോട്ടലാക്കാനേ കൊള്ളൂ എന്നാണ് ആശുപത്രി സന്ദർശിച്ച മന്ത്രി വിമർശിച്ചത്. എന്നാൽ സാധാരണക്കാർക്ക് വേണ്ടിയുളള ആശുപത്രിയ്ക്ക് പഞ്ചനക്ഷത്ര സൗകര്യം വേണമെന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റെന്ന് കെബി ഗണേഷ് കുമാർ ചോദിച്ചു. മുടന്തൻ ന്യായങ്ങൾ പറഞ്ഞു ആശുപത്രി നിർമ്മാണം നീട്ടിക്കൊണ്ടുപോയി അവസാനം അതെല്ലാം…

Read Full News