സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി Allahabad High Court Rejects UP Student’s Plea To Wear Hijab In School, Check Full Details Inside
India oi-Jithin TP Published: Tuesday, August 25, 2026, 10:55 [IST] നിശ്ചിത സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുമതി തേടി ഒരു മുസ്ലീം വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ശിരോവസ്ത്രം ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യമായ മതപരമായ ആചാരമാണെന്ന് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. മതസ്വാതന്ത്ര്യത്തിനുള്ള അവകാശപ്രകാരം സംരക്ഷണം തേടുന്നതിന്, അതൊരു മതപരമായ ആചാരമാണെന്ന് അവകാശപ്പെടുന്നത് മാത്രം പോര എന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ജെ.ജെ. മുനീര്‍, ജസ്റ്റിസ് ഇന്ദ്രജിത്ത് ശുക്ല എന്നിവരടങ്ങുന്ന…