Headlines

മോഹൻലാൽ അക്കാര്യം പറഞ്ഞിട്ടാണ് അമ്മ മീറ്റിംഗിൽ നിന്നും ഇറങ്ങി പോയത്’;വെളിപ്പെടുത്തി നടി|Mohanlal Finally Said This And Left From Amma Meeting; Actress Jolly Easow Reveals


Movie News

oi-Rakhi

അമ്മ സംഘടനയിലെ പ്രശ്നങ്ങളിൽ തുറന്നടിച്ച് നടി ജോളി ഈശോ. സംഘടനയ്ക്കുള്ളിൽ പലതും ചീഞ്ഞ് നാറുന്നുണ്ടെന്നും എന്തിനാണ് എല്ലാ കാര്യങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ച് പറയുന്നതെന്നും നടി ചോദിച്ചു. അമ്മയുടെ സംഘടനയുടെ പ്രസിഡന്റ് പദത്തിന് ഇത്രയും വിലയുണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും നടി പരിഹസിച്ചു. മൈൽ സ്റ്റോണ്‍ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

‘ആരോഗ്യപരമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്, അവർക്കൊക്കെ വലിയസഹായമാണ് അമ്മ സംഘടന. എത്ര പേർക്കാണ് വീട്ടിൽ മരുന്ന് എത്തിച്ച് നൽകുന്നത്. കുറെ പേര് ഒരു ലാഭവും ഇല്ലാതെ അതിനുവേണ്ടിയിട്ട് വളരെ കഷ്ടപ്പെടുന്നവരുണ്ട്. അൻസിബയൊക്കെ അതിനകത്ത് ഭയങ്കരമായിട്ട് കിടന്ന് കഷ്ടപ്പെടുന്നുണ്ട്. ഇടവേള ബാബു അല്ലെങ്കിൽ ഇന്നസെന്റ് ഒക്കെ എത്ര ഭംഗിയായിട്ട് നടത്തിക്കൊണ്ടിരുന്ന സംഘടനയായിരുന്നു അത്. ഓരോ പ്രാവശ്യം ചെല്ലുമ്പോഴും നമുക്കങ്ങ് സന്തോഷമാണ്, ആവേശമാണ്. മീറ്റിങ്ങിന് പോവുക എന്ന് പറഞ്ഞാൽ ഞങ്ങൾ ഈ വർഷം തീരുമ്പോൾ തന്നെ അടുത്ത വർഷത്തേക്ക് തയ്യാറെടുത്തിരിക്കും. ഇപ്രാവശ്യമാണ് ആദ്യമായിട്ടാണ് ഡേറ്റ് പോലും തെറ്റിച്ചു.

mohanlaljolly2

ഈ പ്രശ്നമങ്ങൾക്കൊക്കെ ഉത്തരം ആരോടാണ് ചോദിക്കേണ്ടത്. മോഹൻലാൽ അന്ന് ഇറങ്ങിപ്പോയി. മോഹൻലാൽ, മമ്മുക്ക, സുരേഷ് ഗോപി അവർക്ക് ആർക്കും ഇതിന്റെ ആവശ്യമില്ല.പക്ഷേ അങ്ങേയറ്റം അവർ ഇതിനുവേണ്ടിയിട്ട് പരിശ്രമിക്കുന്നുണ്ട്. ഇതിനകത്ത് ആണുങ്ങൾക്കൊന്നും ഒരു വില കൊടുക്കാത്ത കുറച്ച് ആൾക്കാർ ഉണ്ട്. മോഹൻലാലോ മമ്മൂട്ടിയോ ഒക്കെ ഒന്ന് നിർത്താൻ പറഞ്ഞാൽ നിർത്തണം. ഇത്രയും കാലം അങ്ങനെയല്ലായിരുന്നല്ലോ. ഇത് അവർക്ക് പോലും ഒരു വില കൊടുക്കാതെ അഹങ്കാരത്തോടുകൂടി പെരുമാറുക, അവരെയെല്ലാം മോശമായിട്ട് കാണിക്കുക, മോശമായിട്ട് പറയുക എന്നൊക്കെ പറഞ്ഞാൽയ

ഈ ഫീൽഡ് മാത്രമാണോ വൃത്തികെട്ട ഫീൽഡ്? അല്ലല്ലോ, എല്ലാടത്തും ഉണ്ട്. 13 വയസിലാണ് ഞാൻ ഫീൽഡിലേക്ക് വരുന്നത്. ആര് എങ്ങനെയൊക്കെ അനാവശ്യത്തിന് വന്നാലും നമ്മളാണ് എങ്ങനെയാണ് നിൽക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത്. ഓരോരുത്തരും ആവശ്യമില്ലാണ്ട് ചാനലിൽ വന്നിരുന്നുകൊണ്ട് അനാവശ്യമായിട്ട് ഓരോന്ന് പറഞ്ഞു. നമ്മുടെ വീട്ടിലെ ചെറിയ ചെറിയ രഹസ്യങ്ങൾ മുഴുവനും എന്തിനാണ് നാട്ടുകാരോട് പറയുന്നത്. എനിക്ക് അതിനോട് യോജിപ്പില്ല.

മീറ്റിംഗ് കഴിഞ്ഞു വന്നതിനുശേഷം ഒത്തിരി പേര് പുറത്തുനിന്നുള്ള ആൾക്കാർ നമ്മളെ വിളിക്കാറുണ്ട്. ഇതെന്താ ഇങ്ങനെ അത് എന്തുകൊണ്ട് ഇങ്ങനെ എന്നൊക്കെ ചോദിക്കും. പക്ഷേ ആരുടെ ഭാഗത്താണ് തെറ്റ്, ആരുടെ ഭാഗത്താണ് ശരി എന്നൊന്നും നമുക്ക് കൃത്യമായിട്ട് അറിയത്തില്ല. കാരണം നമ്മളുടെയൊക്കെ ബുദ്ധിയല്ല ഇതിനകത്ത്, ഭയങ്കര ബുദ്ധിയുള്ളവരാണ് അവിടെ കിടന്ന് കളിക്കുന്നുണ്ട്. എന്തൊക്കെയോ ഇതിനകത്ത് ചീഞ്ഞ് നാറുന്നുണ്ട്. കുറച്ച് സ്ത്രീകൾ തന്നെയാണ് പ്രശ്നം, അല്ലാതെ പുരുഷന്‍മാരല്ല. പുരുഷന്മാർക്ക് സ്ത്രീകൾ എല്ലാവരും കൂടി സ്ഥാനത്ത് വന്നതിന്റെ ഒരു ചെറിയ വൈരാഗ്യം ഉണ്ട്. ലക്ഷ്മിപ്രിയയെ സിദ്ധിഖാണ് നിർത്തിയത്. അന്ന് ഇലക്ഷന്റെ സമയത്ത് അത് പറയുമ്പോൾ ഞങ്ങൾ ആരും വിശ്വസിച്ചില്ല. പക്ഷേ കഴിഞ്ഞ പ്രാവശ്യം സിദ്ധിക്ക് തന്നെ പറഞ്ഞു. അപ്പോൾ നല്ല ഉദ്ദേശത്തോടുകൂടി അല്ലല്ലോ.

ഒരു സ്ഥാനത്തൊക്കെ ഇരിക്കുമ്പോൾ പക്വത വേണം,ആളുകളോട് പെരുമാറുന്ന രീതിക്ക് കുറച്ച് മയം വേണം, ഞാൻ വലിയ സംഭവമാണെന്ന് ചിന്തിക്കുന്ന ആളുകളൊന്നും തലപ്പത്തിരിക്കാൻ കൊള്ളില്ല. തലപ്പത്തിരിക്കണമെങ്കിൽ ഇച്ചിരി എളിമയും കാര്യങ്ങളും വേണം. ഇടവേള ബാബു ആയിരുന്നപ്പോൾ ഏത് സമയത്ത് നമ്മൾ വിളിച്ചാൽ എന്തിനും വരുമായിരുന്നു. ഇപ്പോൾ ഒന്ന് രണ്ടു പേര് ഇതിനകത്ത് ഉണ്ട് .ഡോക്ടർ റോണി, ആശ, മുൻപ് അൻസിബയൊക്കെ ഉണ്ട്. ഈ സംഘടനയുടെ തലപ്പത്ത് വരികയെന്നതൊക്കെ വലിയ സംഭവമാണെന്ന് ഇപ്പോഴാണ് മനസിലാകുന്നത്.

ശ്വേത മാറില്ലെന്ന് തീരുമാനിക്കുകയാണ്. മമ്മൂട്ടിയും മോഹൻലാൽ സുരേഷ് ഗോപിയും ഒക്കെ മൗനം കാണിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. പക്ഷേ മോഹൻലാൽ അന്ന് പറഞ്ഞിട്ടാണ് ഇറങ്ങിപ്പോയത് ആര് എന്ത് ചെയ്താലും സംഘടന പൊളിയും എന്നോർത്ത് നിങ്ങൾ ഇരിക്കേണ്ട എന്ന് . ആ ഒരു ധൈര്യം ഞങ്ങൾക്കുണ്ട്. പിന്നെ ഗണേഷ് കുമാർ ആണെങ്കിലും അന്ന് ഒരു തീരുമാനം എടുത്താണ് പിരിഞ്ഞത് . ആ അഡ്ഹോക് കമ്മിറ്റിക്കെതിരെ കേസിന് പോയി.

ഞാൻ ചോദിക്കട്ടെ സ്നേഹമായിട് ഇരിക്കുമ്പോഴത്തേക്കും പല തമാശകളും നമ്മൾ പറയും. പിഷാരടി സംസാരിച്ചത് അത്ര കമ്പനി ആയിട്ടല്ലേ, നമ്മൾ ഈ ഫീൽഡിൽ ഉള്ളതല്ലേ നമ്മളോട് നമ്മുടെ സഹപ്രവർത്തകർ സംസാരിക്കുന്ന രീതികൾ നമുക്കറിയാമല്ലോ. അത് പൊതുജനത്തിനെ അറിയിക്കേണ്ട കാര്യമുണ്ടോ? എത്രയും പെട്ടെന്ന് ഇലക്ഷൻ വേണമെന്നാണ് ഞങ്ങൾ എല്ലാം ആവശ്യപ്പെട്ടിരിക്കുന്നത്’, അവർ പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *