Last Updated:
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ ഈ കമ്മിറ്റി നിർണായകമാണ്
തന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന ആവശ്യത്തിൽ അൻസിബ ഹസൻ (Ansiba Hassan) നിലയുറപ്പിച്ച സാഹചര്യത്തിൽ അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേരുന്നു. ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും യോഗത്തിൽ ചർച്ചയാവും. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ ഈ കമ്മിറ്റി നിർണായകമാണ്. ഈ മാസം 21ന് ചേരുന്ന ജനറൽ ബോഡിക്ക് മുന്നോടിയായാണ് എക്സിക്യൂട്ടീവ് യോഗം ചേരുന്നത്.
അതേസമയം അൻസിബയെ കേൾക്കാൻ അമ്മ നൽകിയിരുന്ന സമയം ഇന്നലെ അവസാനിച്ചിരുന്നു. തൃപ്പൂണിത്തുറ വനിതാ സെൽ സ്റ്റേഷൻ എസ്.ഐ. രേഷ്മ മോശമായി പെരുമാറിയെന്ന അൻസിബയുടെ പരാതിയിൽ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
പരാതിയിൽ തിങ്കളാഴ്ച നടി ലക്ഷ്മിപ്രിയയുടെ മൊഴിയെടുത്തതിന് പിന്നാലെ ഹില്‍പാലസ് വനിതാ സെല്ലിലെ ജീവനക്കാരിൽ നിന്നും തൃക്കാക്കര എസിപി വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ ആരോപണ വിധേയയായ വനിതാ സെല്‍ എസ് ഐ രേഷ്മയിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് ശേഷമാവും കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുക.
അൻസിബ ഹസന്റെ ആരോപണങ്ങൾ തള്ളി നടി ലക്ഷ്മിപ്രിയ രംഗത്തെത്തിയിരുന്നു. മൂന്ന് മണിക്കൂർ തന്നെ പോലീസ് സ്റ്റേഷനിൽ ഇരുത്തിയെന്ന പ്രസ്താവന പൂർണ്ണമായും തെറ്റാണെന്ന് അവർ അവകാശപ്പെട്ടു. അവകാശവാദങ്ങൾ തെളിയിക്കാൻ തന്റെ കൈവശം ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും അത് പോലീസിന് സമർപ്പിച്ചിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
അൻസിബ തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിനാലാണ് പരാതി നൽകാൻ നിർബന്ധിതയായതെന്ന് പോലീസിന് മൊഴി നൽകുന്നതിനുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ ലക്ഷ്മിപ്രിയ പറഞ്ഞു.
“അൻസിബ അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങൾ കാരണമാണ് ഞാൻ പോലീസിനെ സമീപിക്കേണ്ടി വന്നത്. ഞങ്ങൾ രണ്ടുപേരും കൃത്യം ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കൻഡ് പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. എനിക്കിത് കൃത്യമായി അറിയാം. ആ ദിവസം സ്റ്റേഷനിൽ നടന്ന എല്ലാ കാര്യങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഞാൻ പോലീസിന് കൈമാറി. അനുചിതമായ സന്ദേശങ്ങളെക്കുറിച്ച് ആവർത്തിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടും വ്യക്തമായ മറുപടി നൽകാൻ അൻസിബ തയ്യാറായില്ല,” ലക്ഷ്മിപ്രിയ പറഞ്ഞു.
Summary: The AMMA executive meeting is being held in Kochi after Ansiba Hassan insisted on a special committee to investigate her complaint. Ansiba’s complaint against Tini Tom and Lakshmipriya’s complaint will be discussed in the meeting. This committee is crucial in the face of the ongoing infighting within the executive committee itself. The executive meeting is being held ahead of the general body meeting on the 21st of this month. Meanwhile, the time given by AMMA to hear Ansiba had ended the other day
Thiruvananthapuram,Kerala
AMMA | പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന നിലപാടിലുറച്ച് അൻസിബ; തർക്കങ്ങൾക്കിടയിൽ അമ്മ എക്സിക്യൂട്ടീവ് യോഗം
