Headlines

ദുബായ് വിമാനത്താവളം ലക്ഷ്യമാക്കി എത്തിയത് 17 ബാലിസ്റ്റിക് മിസൈലുകള്‍! കണക്കുകള്‍ പുറത്ത് | Dubai Airport Deal With 17 Ballistic Missile Strikes During Middle East Clash Says Airport CEO, Details


Gulf

oi-Jithin TP

മീഡില്‍ ഈസ്റ്റില്‍ ഈ വര്‍ഷമുണ്ടായ സംഘര്‍ഷത്തിനിടെ 111 ഭീഷണി മുന്നറിയിപ്പുകളെയും 17 ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെയും ദുബായ് എയര്‍പോര്‍ട്ട്‌സ് അതിജീവിച്ചതായി സിഇഒ പോള്‍ ഗ്രിഫിത്ത്‌സ്. ഇവയില്‍ മിക്കവയും വളരെ കുറഞ്ഞ നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടാക്കിയുള്ളൂ എന്നും, പരിക്കേറ്റവരെല്ലാം ഇപ്പോള്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച ദുബായ് മീഡിയ ഓഫീസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരം. അസാധാരണമായ പ്രതിസന്ധി ഘട്ടത്തിലും ദുബായിലെ വ്യോമയാന മേഖല കൈവരിച്ച കരുത്തുറ്റ അതിജീവനത്തെയാണ് ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ഗ്രിഫിത്ത്‌സ് പറഞ്ഞു.

Dubai Airport

‘ഏറ്റവും സന്തോഷം നല്‍കുന്ന കണക്കുകള്‍ ഇവയാണ്. മരണങ്ങളൊന്നും സംഭവിച്ചില്ല, പരിക്കേറ്റവരുടെ എണ്ണവും വളരെ കുറവായിരുന്നു. പരിക്കേറ്റവരെല്ലാം ഇപ്പോള്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചു എന്ന് പറയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,’ അദ്ദേഹം പറഞ്ഞു. മുന്നറിയിപ്പുകള്‍ക്കിടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടുന്നതിനിടെയാണ് പരിക്കുകള്‍ മിക്കതും സംഭവിച്ചതെന്നും അവ നിസാരമായിരുന്നുവെന്നും ഗ്രിഫിത്ത്‌സ് കൂട്ടിച്ചേര്‍ത്തു.

‘സുരക്ഷിത സ്ഥാനങ്ങളിലേക്ക് അതിവേഗം ഓടുന്നതിനിടെ ആളുകള്‍ പരസ്പരം തട്ടി വീണതാണ് പരിക്കുകള്‍ക്ക് പ്രധാന കാരണം. പിന്നീട് സ്ഥിതിഗതികള്‍ ശാന്തമാക്കാനും എല്ലാം നിയന്ത്രണത്തിലാക്കാനും ഞങ്ങള്‍ക്ക് സാധിച്ചു,’ അദ്ദേഹം പറഞ്ഞു. ഇറാനെതിരെ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന്, യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ടെഹ്റാന്‍ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചിരുന്നു.

ഇറാനിയന്‍ ഡ്രോണുകള്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ലക്ഷ്യമിട്ടിരുന്നു. പ്രതിസന്ധി ഘട്ടത്തിലുടനീളം യുഎഇ സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളും ആശയവിനിമയവും, ജീവനക്കാരെയും യാത്രക്കാരെയും സംരക്ഷിക്കുന്നതിനായി വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ദുബായ് എയര്‍പോര്‍ട്ട്‌സിനെ സഹായിച്ചുവെന്ന് ഗ്രിഫിത്ത്‌സ് പറഞ്ഞു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമതയെയും അദ്ദേഹം പ്രശംസിച്ചു.

‘ഈ പ്രതിസന്ധി ഘട്ടത്തിലുടനീളം സുരക്ഷിതത്വബോധം മാത്രമേ ഞങ്ങളില്‍ ആര്‍ക്കെങ്കിലും തോന്നിയിട്ടുള്ളൂ എന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം പറഞ്ഞു. ഏകദേശം രണ്ട് പതിറ്റാണ്ടായി ഈ സ്ഥാപനത്തെ നയിക്കുന്നും എന്നും അതിനിടയില്‍, ആഗോള സാമ്പത്തിക പ്രതിസന്ധിയും കൊവിഡ് മഹാമാരിയും ഉള്‍പ്പെടെയുള്ള മുന്‍കാല പ്രതിസന്ധികളില്‍ നിന്ന് ദുബായ് കരകയറിയ ചരിത്രവും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിസന്ധിക്ക് ശേഷം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ തിരിച്ചുവരവ് ശ്രദ്ധേയമാണെന്ന് ഗ്രിഫിത്ത്‌സ് പറഞ്ഞു. മാര്‍ച്ചില്‍ 2.5 ദശലക്ഷമായി കുറഞ്ഞ യാത്രക്കാരുടെ എണ്ണം ജൂണില്‍ 5 ദശലക്ഷമായും ജൂലൈയില്‍ 6.3 ദശലക്ഷമായും ഉയര്‍ന്നു. ഒറ്റ മാസത്തിനുള്ളില്‍ 26 ശതമാനത്തിന്റെ വര്‍ധനവാണിത് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 95.2 ദശലക്ഷം യാത്രക്കാരെ ദുബായ് എയര്‍പോര്‍ട്ട് കൈകാര്യം ചെയ്തു.

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 31.5 ദശലക്ഷം യാത്രക്കാരെയാണ് കൈകാര്യം ചെയ്തതെന്നും, 2026-ഓടെ ഈ സംഖ്യ 70 ദശലക്ഷത്തോളമായി ഉയരുമെന്നും ഗ്രിഫിത്ത്‌സ് പറഞ്ഞു. ഗീര്‍ഘകാലമായി ലക്ഷ്യമിടുന്ന 100 ദശലക്ഷം യാത്രക്കാരെന്ന ‘മാന്ത്രിക’ സംഖ്യയിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം വിമാനത്താവളത്തിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *