Kerala
oi-Rakhi
കേരളത്തിൽ ദിനംപ്രതിയെന്നോണമാണ് സ്വർണ വിലയിൽ മാറ്റം ഉണ്ടാകുന്നത്. ചില ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ തവണ വില വ്യത്യാസപ്പെടാറുണ്ട്. കേരളത്തിലെ സ്വർണ വ്യാപാരികൾ സ്വന്തം ഇഷ്ടപ്രകാരമാണോ ഈ വില നിശ്ചയിക്കുന്നത്? ആരാണ് യഥാർത്ഥത്തിൽ സ്വർണവില നിർണയിക്കുന്നതിന് പിന്നിൽ? ഇതിനെക്കുറിച്ച് വിശദമാക്കുകയാണ് പ്രമുഖ സ്വർണ വ്യാപാരി. ‘സീ ന്യൂസ് മലയാളത്തോട്’ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
‘സ്വർണവിലയിൽ വരുന്ന മാറ്റങ്ങൾ ആഗോള വിപണിയെ അടിസ്ഥാനപ്പെടുത്തിയതാണ്. അല്ലാതെ സംസ്ഥാന തലത്തിൽ അല്ല വില നിശ്ചയിക്കുന്നത്. ലണ്ടൻ ബേസ് ചെയ്തിട്ട് ഒരു ഔൺസ് ഗോൾഡിന്റെ വില ഡോളറിലാണ് അവിടെ തീരുമാനിക്കുന്നത്. അത് ഓരോ രാജ്യങ്ങളും അവരുടെ കറൻസിയിലേക്ക് മാറ്റും, ഇറക്കുമതി തീരുവയും കൂടി ചേർത്താണ് വില നിശ്ചയിക്കുന്നത്. കേരളത്തിലേയും ഇന്ത്യയിലാകേയും സ്വർണ വില ഏകദേശം ഒരുപോലെ ആണെങ്കിലും ചില സ്റ്റേറ്റുകളിൽ മാത്രം ചില വ്യത്യാസങ്ങൾ ഉണ്ട്, അത് അഖിലേന്ത്യ തലത്തിൽ ഒരു സംഘടന ഇല്ലാത്തതുകൊണ്ടാണ്.

കേരളത്തിൽ വില നിശ്ചയിക്കുന്നത് ഔണ്‍സ് വിലയും തീരുവയും അതിനൊപ്പം 1.5 ഫൈവ് അല്ലെങ്കിൽ വൺ പോയിന്റ് കൂടെ മാർജിൻ ആഡ് ചെയ്തിട്ടാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻറെ സംഘടന സ്റ്റേറ്റ് ഭാരവാഹികളാണ് സ്വർണ നിരക്ക് ഡിക്ലയർ ചെയ്യുന്നത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിലുള്ള സംഘർഷവും അതുപോലെതന്നെ പ്രകൃതി ദുരന്തങ്ങൾ, യുദ്ധം പോലെയുള്ള പ്രശ്നങ്ങൾ ഇതൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് സ്വർണ വിലയിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്. സ്വർണാഭരണ ബിസിനസ് നിലനിൽക്കണമെങ്കിൽ ഇപ്പോഴത്തെ വില നിലവാരത്തിൽ നിന്നും താഴേക്ക് പോകണം. വില കുറയേണ്ടത് അത്യാവശ്യനാണ്. അതുപോലെതന്നെ ജ്വല്ലറി വ്യാപാരികളെ സംബന്ധിച്ച് ടാക്സ് കുറയണം. അങ്ങനെ മുന്നോട്ട് പോകാനുള്ള സാഹചര്യം ഉണ്ടാകണം. വലിയ സ്വർണക്കടക്കാർ കോംപ്ലിമെന്റ് പരസ്യങ്ങൾ അവസാനിപ്പിക്കണം.
വലിയ ജ്വല്ലറി കോർപറേറ്റുകൾ വീടുകളിലേക്ക് പ്രതിനിധികളെ അയച്ച് സ്വർണം വിൽക്കുന്ന രീതി അവസാനിപ്പിക്കണം. ഇവർ വീടുകളിലെത്തി ചെറിയ വിലക്ക് സ്വർണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയാണ്. ഇത് ശരിയായ രീതിയല്ല. ഇതൊക്കെ അവസാനിപ്പിക്കേണ്ടതുണ്ട്’,അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇന്നത്തെ വില
22 കാരറ്റ് ഗ്രാം വില 14145, പവന്‍ വില 113160
18 കാരറ്റ് ഗ്രാം വില 11620, പവന്‍ വില 92960
14 കാരറ്റ് ഗ്രാം വില 6050 പവന്‍ വില 72400
9 കാരറ്റ് ഗ്രാം വില 5835, പവന്‍ വില 46680