Headlines

മംഗളൂരു പുറത്ത്; പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനം അറിയിച്ചില്ല, പ്രധാനമന്ത്രിക്ക് കത്തയക്കും | Palakkad Railway Division Split: CM VD Satheesan Criticized Railway Decision, Will Send Letter To PM


Kerala

oi-Ashif N

തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗലാപുരം സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഏകപക്ഷീയമാണ് എന്ന് മുഖ്യമന്ത്രി വിഡി സതീശന്റെ ഓഫീസ്. വളരെ പ്രധാനപ്പെട്ട മംഗലാപുരം ജങ്ഷന്‍ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. നിലവില്‍ സതേണ്‍ റെയില്‍വേയില്‍ ഉള്‍പ്പെട്ട ഉള്ളാള്‍ മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശങ്ങള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ ലയിക്കുന്നതോടെ സതേണ്‍ റെയില്‍വേക്കും കേരളത്തിനും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. സംസ്ഥാനത്തെ അറിയിക്കാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം പുനപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്.

palakkad division split cm reply

അടിയന്തരമായ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്‍വെ മന്ത്രിക്കും കത്തയയ്ക്കും. സംസ്ഥാനത്തെ എംപിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുമെന്നും ഓഫീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് റെയില്‍വെ ബോര്‍ഡ് സുപ്രധാന തീരുമാനം എടുത്തത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭമുള്ള രണ്ടാമത്തെ റെയില്‍വെ ഡിവിഷനാണ് പാലക്കാട്. മംഗലാപുരം തുറമുഖമാണ് ഈ വരുമാനത്തിന്റെ പ്രധാന സ്രോതസ്. മംഗലാപുരം മൈസൂരു ഡിവിഷന്റെ ഭാഗമായതോടെ പാലക്കാട് ഡിവിഷന്റെ 65 ശതമാനം വരുമാനം കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, എംകെ രാഘവന്‍ എന്നിവര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി ഇടപെടണം എന്ന് രാഘവന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പ് ഇറക്കിയിരിക്കുന്നത്. റെയില്‍വെ ബോര്‍ഡിന്റെ തീരുമാനം ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ബോര്‍ഡ് തീരുമാനം എടുത്തത് എന്ന് ആരോപണമുണ്ട്.

വരുമാനം അടിസ്ഥാനമാക്കിയാണ് റെയില്‍വെ ഓരോ ഡിവിഷനിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. വരുമാനം കുറയുമ്പോള്‍ പാലക്കാട് ഡിവിഷന്‍ ഉള്‍പ്പെടുന്ന മലബാര്‍ മേഖലയുടെ വികസനം മുരടിക്കാന്‍ സാധ്യതയുണ്ട്. പുതിയ ദീര്‍ഘദൂര ട്രെയിനുകള്‍ അനുവദിക്കുന്നതിന് കാലതാമസം നേരിടും. മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വന്നേക്കാം. ഇതെല്ലാമാണ് എംപിമാരും ട്രെയിന്‍ യാത്രക്കാരുടെ സംഘടനകളും പങ്കുവെക്കുന്ന ആശങ്കകള്‍.



Source link

Leave a Reply

Your email address will not be published. Required fields are marked *