Headlines

‘ശാഖയിൽ നിർത്തിക്കോളണം ഇമ്മാതിരി സ്വന്തം വീട്ടിൽ പറയുന്ന വർത്തമാനം’, കേരള വിസിക്ക് വിമർശനം|’Such remarks should be confined to the shakha’, Kerala University VC Mohanan Kunnummal faces backlash


Kerala

oi-Sajitha Gopie

ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം പാടുന്നത് എന്നും വന്ദേമാതരം പാടുന്നതിനെ എതിര്‍ക്കുന്നവര്‍ അമ്മ ആരെന്ന് അറിയാത്തവരാണ് എന്നുമുളള കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിന്റെ പരാമര്‍ശം വിവാദത്തില്‍. സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച സങ്കല്‍പ് 2026 യുവ സംഗമം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹനന്‍ കുന്നുമ്മല്‍.

സംഘപരിവാറിന്റെ നൂറ് വര്‍ഷങ്ങള്‍ അടക്കമുളള പരിപാടികളില്‍ നേരത്തെയും മോഹനന്‍ കുന്നുമ്മല്‍ പങ്കെടുത്ത് വിവാദത്തിലായിരുന്നു. മോഹനന്‍ കുന്നുമ്മലിന്റെ വന്ദേമാതരം പരാമർശത്തിന് എതിരെ വികെ സനോജ് എംഎൽഎയും എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദും രംഗത്ത് വന്നു.

വികെ സനോജിന്റെ പ്രതികരണം: ‘അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നത്‌ ‘. ആര്‍എസ്എസ് സംഘടിപ്പിച്ച ‘ സങ്കല്‍പ്പ് 2026 യുവ സംഗമം’ എന്ന പരിപാടിയിൽ പങ്കെടുത്ത്‌ കൊണ്ട്‌ കേരള സർവ്വകലാശാല വൈസ്‌ ചാൻസിലർ ‍ കുന്നുമ്മല്‍ മോഹനൻ പ്രസംഗിച്ചതാണ്‌.

അന്ന് ഗവർണ്ണർ ആയിരുന്ന ആരിഫ്‌ മുഹമ്മദ്‌ ഖാൻ ഈ മോഹനനെ വി സി യായി വാഴിച്ചതിനെതിരെ എസ്‌ എഫ്‌ ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ തെരുവിലും സർക്കാർ കോടതിയിലും പോരാടിയപ്പോൾ ഗവർണ്ണർക്കൊപ്പം കൂടി സമരക്കാരേയും സർക്കാരിനേയും ഭള്ള്‌ പറഞ്ഞവരാണ്‌ ഇന്നത്തെ ഭരണക്കാർ. അവരുടെ കൂറ്‌ ആരോടാണെന്ന് ഇതിനകം അവർ തെളിയിച്ച്‌ കഴിഞ്ഞുതാണ്‌. എം ജി സർവ്വകലാശാലയിലെ സെനറ്റ്‌ അംഗങ്ങളെ തെരഞ്ഞെടുത്തത്‌ മുതൽ ഉന്നത വിദ്യഭ്യാസ സെക്രട്ടറി നിയമനത്തിൽ
വരെ നമ്മളത്‌ കണ്ട്‌ കഴിഞ്ഞു. അത്‌ കൊണ്ട്‌ മോഹനന്റെ ഈ പ്രസ്താവനയ്ക്ക്‌ എതിരേയും യു ഡി എഫോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നുമില്ല.

Vande Mataram

പക്ഷെ ‌ മോഹനനോട്‌ ഞങ്ങൾക്ക് ഒന്ന് പറയാനുണ്ട്,‌ ‘അർഹതയില്ലാത്ത സ്ഥാനത്ത് അവരോധിച്ചവരോട് ഒടുങ്ങാത്ത കൂറും വിധേയത്വവും നിങ്ങൾക്ക്‌ കാണും, കാണിച്ചോളു, വളർത്തുനായ്ക്കൾ യജമാനനെ കാണുമ്പോൾ വാലാട്ടുകയും കാലിൽ നക്കുകയും ചെയ്യുന്നതുപോലെ, പക്ഷെ അതും കൊണ്ട്‌ മലയാളികൾക്ക്‌ നേരെ വരരുത്‌. അവിടെ ആ ശാഖയിൽ നിർത്തിക്കോളണം, ഇമ്മാതിരി സ്വന്തം വീട്ടിൽ കുടുംബക്കാരോട്‌ പറയുന്ന വർത്തമാനം’.

എം ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ” “ഭാരതം അമ്മയാണ്, അമ്മ ആരാണെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത് : സർവ്വസംഘി മോഹനൻ കുന്നുമ്മൽ എടക്കാലത്ത് പശുവായിരുന്നു മാതാവ്. മാതാവിനെ സ്‌നേഹിക്കാൻ പോയി പശുവിൻ്റെ ചവിട്ട് കിട്ടിയിട്ടാണോ എന്നറിയില്ല, ഇപ്പോൾ ഒരു മാറ്റം വന്നിട്ടുണ്ട്. പണ്ട് വിഎസ് ചോദിച്ചത് ഇപ്പോഴും മനസ്സിലുണ്ട്. ‘പശു മാതാവാണെങ്കിൽ കാള നിൻ്റെയൊക്കെ അച്ഛനാണോ എന്ന്.’ അതിന് ശേഷം സംഘികളുടെ പശു സ്‌നേഹം കേരളത്തിൽ കുറച്ച് കുറവുണ്ടായിരുന്നു.

പഠിച്ച പണിയെടുക്കാൻ കഴിവില്ലാത്തതുകൊണ്ട് ആർഎസ്എസിന്റെ കാലുപിടിച്ച് പദവിയിൽ കടിച്ചു തൂങ്ങാൻ സഹായിക്കുന്നതിന് പ്രത്യുപകാരം ആയി അവരെ സുഖിപ്പിക്കാൻ ഇത്തരം ഡയലോഗുകളുമായി ഇറങ്ങുന്ന ഇയാളെ പോലെയുള്ള അരവട്ടന്മാർക്ക് കൊടുക്കേണ്ട മറുപടി എന്താണെന്ന് നല്ല ബോധ്യമുണ്ട്. ആ മറുപടി കേരളം നൽകും.

സർക്കാരിൻ്റെ പണവും ആനുകൂല്യങ്ങളും പറ്റുന്ന ഒരുത്തൻ ഇങ്ങനെ ആർഎസ്എസ് പരിപാടികൾ കയറിയിറങ്ങി പ്രസംഗിച്ചു നടക്കുമ്പോഴുംനിശബ്ദമായി ഇരിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും സംസ്ഥാന ഗവൺമെന്റിൻ്റെയും ആ മനസ്സ് കാണാതെ പോകരുത്. കഴിയുമെങ്കിൽ ഒരു കേരളശ്രീ നൽകിയിട്ട് ഗവർണ്ണറുടെ ഓഫീസിൽ നിന്ന് പറഞ്ഞിട്ടാണ് എന്ന് KSU – MSF നേതാക്കന്മാരെ കൊണ്ട് ന്യായീകരിപ്പിക്കണം.
ഈ ദുരന്തത്തെ കേരളം കൈകാര്യം ചെയ്യണം’!



Source link

Leave a Reply

Your email address will not be published. Required fields are marked *