Headlines

‘വിഷമഘട്ടങ്ങളിൽ എന്നെ കേട്ടത് ദുൽഖർ, ഇങ്ങനെ മണ്ണുണ്ണി ജീവിതം ജീവ്വിച്ചെന്ന് പറയുന്നത് സങ്കടകരം’;അനുപമ|Anupama Parameswaran Reveals “Dulquer Listened to her During Difficult Times; It’s Sad to Say I Lived Such a Meaningless Life


Movie News

oi-Rakhi

നാർസിസ്റ്റിക് ബിഹേവിയവറിനെ കുറിച്ച് ഇപ്പോഴും പലർക്കും അവബോധം ഇല്ലെന്ന് നടി അനുപമ പരമേശ്വരൻ. പലരുടെയും സ്വപ്നജീവിതമാണ് ഞാൻ ജീവിക്കുന്നത്. പക്ഷെ മുൻ പ്രണയബന്ധം നരകതുല്യമായിരുന്നു.. ഇത്രയും ഇൻ്റിപെൻ്റൻ്റ് ആയ ഒരു പെണ്‍കുട്ടി മണ്ണുണ്മി ജീവിതമാണ് നയിച്ചത് എന്ന് പുറത്തുവന്ന് പറയുന്നത് ഒട്ടും എളുപ്പമല്ലെന്നും അവർ പറഞ്ഞു.

‘ഞങ്ങൾ ഒന്നിച്ച് കപ്പിൾ തെറാപ്പിക്ക് പോയിരുന്നു. എന്നാൽ തെറാപ്പിയിൽ ആ വ്യക്തി യഥാർത്ഥ സ്വഭാവമായിരുന്നില്ല കാണിച്ചത്. അതിനുശേഷം ഞാൻ വീണ്ടും കപ്പിൾ തെറാപ്പിക്ക് പോകാം എന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അയാൾ തയ്യാറായില്ല. കാരണം സ്വന്തം തെറ്റുകൾ അയാൾ തിരിച്ചറിയുന്നുണ്ടാകും. നാർസിസ്റ്റ്റ്റ് ആയിട്ടുള്ള ആളുകൾ തെറാപ്പിക്ക് തയ്യാറാകില്ല.

dq2-7

നാർസിസ്റ്റിക് എന്നത് ഡിസോഡർ ആണെങ്കിൽ എങ്ങനെയാണവർ പുറത്ത് മറ്റൊരു രീതിയിലും അകത്ത് വേറെ പോലെയും പെരുമാറുന്നത്. ഞാൻ ഇരയല്ല, അതിജീവതയാണ്. നാർസസിസ്റ്റിക് അബ്യൂസിനെ കുറിച്ച് ആളുകൾക്ക് ഇപ്പോഴും അറിയില്ല. ഞാൻ വളരെ സാധാരണ ബാഗ്രൌണ്ടിൽ നിന്ന് വരുന്ന ആളാണ്. സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. ലോകം നോക്കുമ്പോൾ അനുപമയ്ക്ക് എല്ലാം ഉണ്ട്. പലരുടെയും സ്വപ്നജീവിതമാണ് ഞാൻ ജീവിക്കുന്നത്. പക്ഷെ നരകതുല്യമായൊരു ജീവിതമാണ് ഞാൻ ജീവിച്ചത്. ഇത്രയും ഇൻ്റിപെൻ്റൻ്റ് ആയ ഒരു പെണ്‍കുട്ടി മണ്ണുണ്മി ജീവിതമാണ് നയിച്ചത് എന്ന് പുറത്തുവന്ന് പറയുന്നത് ഒട്ടും എളുപ്പമല്ല.

അവസാന കോളിന് ശേഷമാണ് ഞാൻ നാർസിസ്റ്റിക് ബിഹേവിയറിനെ കുറിച്ച് മനസിലാകുന്നത്. എന്റെ ഒരു ഫേക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കയറി ഹാർട്ട് ബ്രേക്ക് , ഹീലിങ്ങ് എന്നിങ്ങനെയുള്ള വാക്കുകൾ സെർച്ച് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരാൾ എന്നെത്തന്നെ നോക്കി സംസാരിക്കുന്നതുപോലെയുള്ള ഒരു വീഡിയോ കണ്ടത്. അത് നർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ചായിരുന്നു.

ഞാൻ അനുഭവിച്ച ചിലകാര്യങ്ങളുണ്ട്. നാർസിസത്തെ കുറിച്ച് ഞാൻ പറയുന്നത് കേട്ട് ഒരു അഞ്ച് പേരെയെങ്കിലും എനിക്ക് രക്ഷപ്പെടുത്തിയാൽ മതി. ഞാൻ പവറുള്ള, ഇൻഫ്ലുവൻസ് ഉള്ള ആളല്ല. ഞാൻ പൂജ്യത്തിൽ നിന്നാണ് തുടങ്ങിയത്. അതുകൊണ്ട് പൂജ്യത്തിലേക്ക് തിരിച്ച് പോകാൻ എനിക്ക് യാതൊരു ഭയവുമില്ല. തെറി വിളിച്ചോട്ടെ, എനിക്ക് യാതൊരു കുഴപ്പവുമില്ല. എന്നാൽ ഒരാൾ എങ്കിലും ഇതിൽ നിന്ന് രക്ഷപ്പെട്ടാൽ ഞാൻ സന്തോഷവതിയാണ്. സിനിമ ഇല്ലമെങ്കിലും പ്രശ്നമൊന്നുമില്ല. ഞാൻ അത്യാവശ്യത്തിന് പൈസയൊക്കെ സമ്പാദിച്ച് വെച്ചിട്ടുണ്ട്. ഞാൻ വാങ്ങിയ സ്ഥലങ്ങളൊക്കെ വിറ്റിട്ട് ഞാൻ സമാധാനത്തോടെ ജീവിക്കും. ഇപ്പോൾ ജീവിതം കൂടുതൽ മനോഹരമാണ്.

പ്രണയത്തിലായിരുന്നപ്പോൾ അന്ധമായി പ്രണയിച്ചു എന്ന് പറയില്ലേ, അങ്ങനെയൊരാളായിരുന്നു ഞാൻ. അതായത് സ്വന്തമായി ചിത്രം വരച്ചൊക്കെ ഗിഫ്റ്റ് ചെയ്യുന്ന ആൾ. അങ്ങനെയൊരാളാകാൻ ഇനിയെനിക്ക് സാധിക്കുമോയെന്ന് എനിക്ക് അറിയില്ല. അങ്ങനെയാവണമെന്ന് എനിക്ക് ആഗ്രഹം ഉണ്ട്. കാരണം പുരുഷൻമാരെ ഞാൻ വെറുക്കുന്നില്ല. ഒരിക്കൽ ചൂടുവെള്ളത്തിൽ വീണത് കൊണ്ട് പച്ചവെള്ളം കണ്ടാലും പേടിക്കും. ഭാവിയിൽ ഒരു പങ്കാളിയിൽ ഞാൻ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട കാര്യം അക്കൌണ്ടബിളിറ്റിയാണ്. ശരിയാണെങ്കിലും തെറ്റാണെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണം. വെറുതെ മാപ്പ് പറഞ്ഞാൽ പോരാ, ആ സ്വഭാവത്തിൽ മാറ്റം വരുത്താനും തയ്യാറാകണം.

എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ സമയങ്ങളിലെല്ലാം എന്നെ കേൾക്കാൻ തയ്യാറായ വ്യക്തിയാണ് ദുൽഖർ സൽമാൻ. ഞാനാകെ വല്ലാതെ ഇരിക്കുമ്പോൾ ദുൽഖറിന്റെ മെസ്സേജ് വരും… ‘നീ ഓക്കെയാണോ എന്ന് ചോദിക്കാൻ അയച്ചതാണ്’ എന്ന് പറയും. എന്റെ സങ്കടങ്ങളൊക്കെ ഞാൻ ദുൽഖറുമായി പങ്കുവെച്ചിരുന്നു. അതുപോലെ രാമൻ മറ്റ് കുറച്ചു സുഹൃത്തുക്കൾ ഇവരെല്ലാം എനിക്ക് വലിയ പിന്തുണയാണ് തന്നത്’, അനുപമ പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *