India
oi-Rakhi
ഭീകരവാദത്തെ നേരിടാൻ ഇന്ത്യ സുസജ്ജമെന്ന് രാഷ്ട്രപടി ദ്രൗപദി മുര്‍മു. ഭീകരവാദികളും അവരെ പിന്തുണയ്ക്കുന്നവരും അവർ എവിടെ ഒളിച്ചിരുന്നാലും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അവർ പറഞ്ഞു. സ്വാതന്ത്ര്യ ദിന തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
ഭീകര ശൃംഖലയ്ക്കെതിരെ കനത്ത ആക്രമണം നടത്താനുള്ള രാജ്യത്തിൻ്റെ ശേഷിയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിക്കപ്പെട്ടത്. ഭീകരവാദത്തിന് അഭയം നൽകുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാർ നിർത്തലാക്കിയത് നിർണായകമായ രാജ്യതാത്പര്യമായിരുന്നു. പ്രത്യേകിച്ച് കർഷകർക്ക് വേണ്ടി . ഭീകരരേയും അവരെ പിന്തുണയ്ക്കുന്നവരും കടുത്ത നടപടികൾ തന്നെ നേരിടേണ്ടി വരു, അവർ എവിടെ ഒളിച്ചിരുന്നാലും. രാജ്യത്തെ നക്സൽ മുക്തമാക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു.

വർഗീയ സംഘർഷങ്ങൾകാരണം ദശലക്ഷക്കണക്കിന് ആളുകൾക്ക് അഭയാർത്ഥികളാകേ്ടി വന്നു. വിഭജനത്തിൻ്റെ ഭീകരത അവർക്ക് അനുഭവിക്കേണ്ടി വന്നു. എന്നിട്ടും അവർ അവരുടെ സ്വത്വം ഉപേക്ഷിക്കാൻ തയ്യാറായില്ല. അതേസമയം രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ വിഭജനത്തിൻ്റെ പ്രത്യാഘാതങ്ങൾ മാത്രമായിരുന്നില്ല രാജ്യത്തിന് നേരിടേണ്ടി വന്നത്. 550-ലധികം നാട്ടുരാജ്യങ്ങളെ സ്വതന്ത്ര ഇന്ത്യയിലേക്ക് കൂട്ടിച്ചേർക്കുക എന്നതും വലിയ വെല്ലുവിളയായിരുന്നു. സർദാർ വല്ലഭായി പട്ടേലായിരുന്നു ആ നാട്ടുരാജ്യങ്ങളെ ഇന്ത്യയിലേക്ക് കൂട്ടിച്ചേർത്തത്.
ഓരോ പൌരനും രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാകണം. സായുധന സേനകളും പോലീസ് ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളും ഇന്ത്യൻ പ്രവാസി സമൂഹവുമെല്ലാം ഇതിൽ പങ്കാളികളാകുന്നുണ്ട്. സാമ്പത്തിക-ഭൌതിക വിഭവങ്ങളുടെ അഭാവം കാരണം രാജ്യത്തെ ഒരു പൌരനും നീതി നിഷേധിക്കപ്പെടുന്നില്ലെന്ന് ജുഡീഷ്യൽ സംവിധാനം ഉറപ്പാക്കണം. സ്വാതന്ത്ര്യത്തിൻ്റെ ആശയങ്ങളിലും പാരമ്പര്യത്തിലും ഊന്നിക്കൊണ്ട് എല്ലാവരേയും ഉൾപ്പെടുത്തിയുള്ള വികസനത്തിലൂടെ 20247 ഓടെ വികസിത ഭാരതം കെട്ടിപടുക്കാൻ ഇന്ത്യ പ്രതിജ്ഞബദ്ധമാണെന്നും അവർ പറഞ്ഞു.