Headlines

യുഎഇ രണ്ട് ടണ്‍ സ്വര്‍ണം ഇറാന് വിട്ടുകൊടുത്തു; കൊണ്ടുവന്നത് റോയല്‍ ജെറ്റില്‍, 15 യാത്രാ വിമാനങ്ങളും | UAE Send Two Tones Of Gold To Iran And Allowed To Sale 15 Passenger Aircrafts- Reports


Gulf

oi-Ashif N

യുഎഇയില്‍ നിന്ന് ഇറാനിലേക്ക് വിമാനം പറന്നു എന്നും രണ്ട് ടണ്‍ സ്വര്‍ണം ഇറാനില്‍ എത്തിച്ചു എന്നും റിപ്പോര്‍ട്ട്. ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹോര്‍മുസ് ലെറ്റര്‍ ആണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. പിന്നാലെ ന്യൂസ്18 ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും വാര്‍ത്ത നല്‍കി. രണ്ട് ദിവസങ്ങളിലായി രണ്ട് ടണ്‍ സ്വര്‍ണവും പണവും ഇറാനിലെത്തിച്ചുവത്രെ. ഇറാന്റെ മരവിപ്പിച്ച ആസ്തിയാണ് യുഎഇ വിട്ടുകൊടുത്തത് എന്നാണ് വാര്‍ത്ത.

ക്രൂഡ് ഓയില്‍ വില്‍പ്പനയിലൂടെയും മറ്റു വ്യാപാരങ്ങളിലൂടെയും ഇറാന് ലഭിക്കേണ്ട കോടികള്‍ വിദേശത്ത് തടഞ്ഞുവച്ചിരിക്കുകയാണ്. അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതോടെയാണ് നിരവധി രാജ്യങ്ങള്‍ ഇറാന് പണം കൈമാറാന്‍ സാധിക്കാതെ വെട്ടിലായത്. യുദ്ധം അവസാനിപ്പിക്കാനും ആക്രമണം നിര്‍ത്തിവെക്കാനും ഇറാന് ഈ ഫണ്ട് വിവിധ രാജ്യങ്ങള്‍ കൈമാറുന്നുണ്ടത്രെ. എന്നാല്‍ വാര്‍ത്ത യുഎഇയോ അമേരിക്കയോ സ്ഥിരീകരിച്ചിട്ടില്ല.

uae send gold to iran report says

കഴിഞ്ഞ ജൂണില്‍ യുഎഇ 300 കോടി ഡോളര്‍ ഇറാന് കൈമാറി എന്ന് റോയിട്ടേഴ്‌സ് വാര്‍ത്ത നല്‍കിയിരുന്നു എങ്കിലും യുഎഇ പിന്നീട് നിഷേധിച്ചിരുന്നു. എന്നാല്‍ ഹോര്‍മുസ് ലെറ്ററിന്റെ എക്‌സിലെ കുറിപ്പ് ഇന്നാണ് വന്നിരിക്കുന്നത്. അബുദാബിയില്‍ നിന്നാണ് റോയല്‍ ജെറ്റ് പുറപ്പെട്ടത് എന്നും തെഹ്‌റാനിലെ മെഹ്‌റാബാദ് എയര്‍പോര്‍ട്ടിലും കരജിലെ പായം എയര്‍പോര്‍ട്ടിലും ഇറങ്ങി എന്നുമാണ് ഇതില്‍ പറയുന്നത്.

ഓഗസ്റ്റ് 11നും 12നുമാണ് രണ്ട് തവണ ഈ വിമാനം ഇറാനിലെത്തിയതത്രെ. ക്ലാഷ് റിപ്പോര്‍ട്ട് പുറത്തുവിട്ട വിമാന യാത്രാ രേഖയിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 11ന് തെഹ്‌റാനിലെത്തിയ വിമാനം ഒരു മണിക്കൂറോളം തങ്ങിയ ശേഷം മടങ്ങി, തൊട്ടടുത്ത ദിവസം കരജിലെ പായം എയര്‍പോര്‍ട്ടിലെത്തിയ വിമാനം അര മണിക്കൂറിന് ശേഷം മടങ്ങി എന്നാണ് വിമാന ട്രാക്കിങ് രേഖ.

രേഖകള്‍ ഉദ്ധരിച്ച് വിമാനം വന്നു എന്ന് വിശ്വസിക്കാമെങ്കിലും സ്വര്‍ണവും പണവുമായിട്ടാണോ വിമാനങ്ങള്‍ എത്തിയത് എന്ന് സ്ഥിരീകരിക്കാനാകില്ല. യുഎഇ ഒരുപക്ഷേ, വിഷയത്തില്‍ വൈകാതെ പ്രതികരണം നല്‍കിയേക്കും.

സ്വര്‍ണം, പണം എന്നിവയ്ക്ക് പുറമെ ഇറാന് 15 സെക്കന്റ് ഹാന്‍ഡ് യാത്രാ വിമാനങ്ങള്‍ വില്‍ക്കാനും യുഎഇ അനുമതി നല്‍കി എന്നാണ് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ചിലത് ഇറാനിലെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന വിമാനങ്ങള്‍ക്ക് പകരമായി ഇവ ഉപയോഗിക്കും. യുഎഇയെ ഇറാന്‍ ആക്രമിക്കുന്നത് അവസാനിപ്പിക്കാനാണ് ഇതെല്ലാം ചെയ്യുന്നതത്രെ.

നേരത്തെ ഖത്തറില്‍ തടഞ്ഞുവച്ച പണം ഇറാന് വിട്ടുകൊടുത്തു എന്ന വാര്‍ത്ത വന്നിരുന്നു. ഇറാന് ലഭിക്കേണ്ട 600 കോടി ഡോളര്‍ ഖത്തറിന്റെ കേന്ദ്രബാങ്കിലുണ്ട്. അമേരിക്കയുടെ നിര്‍ദേശ പ്രകാരം ദക്ഷിണ കൊറിയ കൈമാറിയതാണത്രെ ഈ തുക. എന്നാല്‍ ഇറാന് പണം കൈമാറി എന്ന വാര്‍ത്ത ശരിയല്ലെന്ന് ഖത്തര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. ഇറാന്റെ കൈവശം പണം ലഭിച്ചാല്‍ ഈ വേളയില്‍ അമേരിക്കക്ക് കൂടുതല്‍ തിരിച്ചടിയാകാനാണ് സാധ്യത.



Source link

Leave a Reply

Your email address will not be published. Required fields are marked *