Headlines

സ്വര്‍ണം വില കുറഞ്ഞു; 8450 രൂപയ്ക്ക് ഒരു ഗ്രാം കിട്ടും, എന്തിന് വന്‍ വില കൊടുത്ത് ആഭരണം വാങ്ങണം? | Gold Rate In Kerala Fall Today; 14K Gold Gram Is Available For Rs 8450, Why Pay Huge Price For Jewelry?


Kerala

oi-Ashif N

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് വെറും 20 രൂപയാണ് കുറഞ്ഞത്. പവന് 160 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏതു സമയവും വിപണി മാറി മറിയുന്നതാണ് അടുത്ത കാലത്ത് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ വില പ്രവചനം അസാധ്യമാണ്.

വില വലിയ തോതില്‍ ഉയര്‍ന്നതോടെ സ്വര്‍ണം വാങ്ങുന്ന അളവില്‍ മാറ്റം വന്നു എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. മുമ്പ് വാങ്ങിയ പോലെ അഞ്ച് പവന്റെയും നാല് പവന്റെയും മാലയും പാദസരവും ചോദിച്ച് ഉപഭോക്താക്കള്‍ എത്തുന്നില്ല. പകരം ഗ്രാം കണക്കിലാണ് ആഭരണം കൂടുതല്‍ ആവശ്യം. അതുകൊണ്ടുതന്നെ ചെറിയ സ്വര്‍ണത്തില്‍ ലെയ്റ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കാണ് ആളുകള്‍ എത്തുന്നത്.

gold price kerala august4

വിവാഹത്തിന് 100 പവന്‍, 50 പവന്‍ എന്നിവ ആവശ്യപ്പെട്ടിരുന്ന കാലം കഴിഞ്ഞു. ഏറിയാല്‍ 10 പവന്‍ ആണ് ഇപ്പോള്‍ വാങ്ങുന്നത് എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. പല കുടുംബവും സാധ്യമാകുന്ന വേളയില്‍ നേരത്തെ ആഭരണങ്ങള്‍ സ്വരുകൂട്ടുകയാണ്. ഒറ്റത്തവണയായി പത്ത് പവന്‍ വാങ്ങാന്‍ മിക്കവര്‍ക്കും സാധ്യമല്ല. കാരണം, ഇന്നത്തെ വിലയില്‍ പത്ത് പവന്‍ ആഭരണം വാങ്ങുന്നതിന് കുറഞ്ഞത് 11 ലക്ഷം രൂപ വേണം.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 105600 രൂപയാണ് വില. ഗ്രാമിന് 13200 രൂപയും. 18 കാരറ്റ് സ്വര്‍ണം പവന് 86760 രൂപയും ഗ്രാമിന് 10845 രൂപയുമാണ് നല്‍കേണ്ടത്. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഇതിനേക്കാള്‍ വിലക്കുറവില്‍ ലഭിക്കും. ഗ്രാമിന് 8450 രൂപയും പവന് 67600 രൂപയും നല്‍കിയാല്‍ മതി. 9 കാരറ്റ് ഗ്രാമിന് 5450 രൂപയും പവന് 43600 രൂപയുമാണ് നല്‍കേണ്ടത്. വെള്ളിയുടെ ഗ്രാം വില ഇന്ന് 235 രൂപയാണ്.

ആഭരണം വാങ്ങുകയാണ് ലക്ഷ്യം എങ്കില്‍ 14 കാരറ്റ് തിരഞ്ഞെടുക്കാം. താരതമ്യേന വില കുറവാണ്. കരുത്തുള്ള ആഭരണം ലഭിക്കും. എന്നാല്‍ പണിക്കൂലി അല്‍പ്പം കൂടും. കോയിന്‍ കിട്ടില്ല. ആഭരണം മാത്രമേ ഈ കാരറ്റില്‍ ലഭിക്കൂ. അലങ്കാരമായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് മികച്ച ഒപ്ഷനാണ്. എന്നാല്‍ വായ്പയ്ക്ക് വേണ്ടി ബാങ്കില്‍ ഈടുവയ്ക്കാന്‍ പറ്റില്ല. സ്വര്‍ണവിലയ്ക്ക് പുറമെ പണിക്കൂലിയും ജിഎസ്ടിയും നല്‍കേണ്ടി വരും.

കുറഞ്ഞ വിലയ്ക്ക് ആഭരണം ലഭിക്കാന്‍ രണ്ടു വഴികളാണുള്ളത്. ഒന്ന് 14, 9 കാരറ്റിലെ സ്വര്‍ണം തിരഞ്ഞെടുക്കുക, മറ്റൊന്ന് ഗ്രാം കണക്കിലുള്ള ആഭരണങ്ങള്‍ വാങ്ങുക. ഒരു ഗ്രാമിലും രണ്ട് ഗ്രാമിലും നാല് ഗ്രാമിലും വ്യത്യസ്ത ആഭരണങ്ങള്‍ ഇന്ന് ലഭ്യമാണ്. വളരെ നേര്‍ത്ത മാലകളും കൈ ചെയ്‌നുകളും മോതിരവുമെല്ലാം കുറഞ്ഞ ഗ്രാമില്‍ കിട്ടും. എന്നാല്‍ കുറഞ്ഞ സ്വര്‍ണത്തിലുള്ള ആഭരണത്തിന് പണിക്കൂലി അല്‍പ്പം കൂടിയേക്കും. 14 കാരറ്റ് സ്വര്‍ണം എന്നാല്‍ 58 ശതമാനം സ്വര്‍ണവും ബാക്കി വെള്ളിയും ചെമ്പും ഉള്‍പ്പെടെ മറ്റു ലോഹങ്ങളും ചേര്‍ന്നതാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *