Last Updated:
2025 ഏപ്രിലിൽ കമ്പനിയിൽ ചേർന്ന യുവതിയുടെ ജോലി, ആറ് മാസത്തെ പ്രൊബേഷൻ കാലയളവിന്റെ അവസാനത്തോടടുത്താണ് അവസാനിപ്പിച്ചത്
പ്രൊബേഷൻ കാലയളവിൽ മോശം പ്രകടനം ചൂണ്ടിക്കാട്ടി കമ്പനി പിരിച്ചുവിട്ട യുവതിക്ക് അനുകൂലമായി കോടതി വിധി. ഒരിക്കലും മുന്നറിയിപ്പോ വ്യക്തമായ പ്രകടന മാനദണ്ഡങ്ങളോ നൽകിയില്ലെന്ന് കാണിച്ച് സിംഗപ്പൂരിലെ എംപ്ലോയ്മെന്റ് ക്ലെയിംസ് ട്രൈബ്യൂണലിൽ യുവതി നൽകിയ പരാതിയിലാണ് നടപടി. വാദങ്ങൾ തെളിയിക്കുന്നതിൽ തൊഴിലുടമ പരാജയപ്പെട്ടതിനെത്തുടർന്ന് ഏകദേശം 19 ലക്ഷം രൂപ (30,000 സിംഗപ്പൂർ ഡോളർ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
2025 ഏപ്രിലിൽ കമ്പനിയിൽ ചേർന്ന യുവതിയുടെ ജോലി, ആറ് മാസത്തെ പ്രൊബേഷൻ കാലയളവിന്റെ അവസാനത്തോടടുത്താണ് അവസാനിപ്പിച്ചത്. എന്നാൽ തനിക്ക് വാക്കാലോ രേഖാമൂലമോ യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്നും, അന്യായമായാണ് തന്നെ പിരിച്ചുവിട്ടതെന്നും കാണിച്ച് അവർ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. കൃത്യമായ മാനദണ്ഡങ്ങൾ വിശദീകരിക്കാതെ തൊഴിലാളികൾ അവ പാലിക്കുമെന്ന് തൊഴിലുടമകൾക്ക് പ്രതീക്ഷിക്കാനാകില്ലെന്ന് മജിസ്ട്രേറ്റ് ജോയൽ ടാൻ വ്യക്തമാക്കി. ഭാഷാ വിവേചനം ഉൾപ്പെടെയുള്ള മറ്റ് ആരോപണങ്ങൾ കോടതി തള്ളിയെങ്കിലും, കൃത്യമായ പ്രൊബേഷൻ മാനേജ്മെന്റ് പ്രക്രിയ പാലിക്കാത്തതിനാൽ യുവതിക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.
Jul 29, 2026 12:52 PM IST
