Last Updated:
പൊലീസ് ഉദ്യോഗസ്ഥർ തിയേറ്ററിൽ പരിശോധന നടത്തിയതോടെയാണ് ഷോ നിർത്തിവെച്ചത്
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ പുതിയ ചിത്രം ‘ജന നായകൻ’ പ്രദർശനം നിർത്തിവച്ചു. എ സർട്ടിഫിക്കറ്റ് ചിത്രം കുട്ടികൾ കണ്ടതിനെ തുടർന്നാണ് പ്രദർശനം നിർത്തിവച്ചത്. ചെന്നൈയിലെ ചില തിയേറ്ററുകളിൽ പ്രദർശനം നിർത്തിവൈകുകയും ചിലർ റദ്ദാക്കുകയും ചെയ്തു.
ചെന്നൈയിലെ ആമ്പ മാളിലെ പിവിആർ സിനിമാസിൽ നടന്ന പ്രദർശനത്തിനിടെയാണ് സംഭവം. ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങൾ പ്രായപൂർത്തിയായവർക്ക് മാത്രമാണ് തിയേറ്ററുകളിൽ കാണാൻ അനുമതിയുള്ളത്. പൊലീസ് ഉദ്യോഗസ്ഥർ തിയേറ്ററിൽ പരിശോധന നടത്തിയതോടെയാണ് ഷോ നിർത്തിവെച്ചത്. നിരവധി കുടുംബങ്ങൾ കുട്ടികളുമായി എ സർട്ടിഫിക്കറ്റ് ചിത്രത്തിന്റെ പ്രദർശനത്തിന് എത്തിയതായി കണ്ടെത്തുകയായിരുന്നു.
ഒരു മണിക്കൂറോളം പ്രദർശനം തടസപ്പെട്ടെന്നും കുട്ടികളോടൊപ്പമെത്തിയവരോട് തിയേറ്റർ വിടാൻ ആവശ്യപ്പെട്ട ശേഷമാണ് ഷോ പുനരാരംഭിച്ചത്. ചെന്നൈയിലെ മറ്റ് തിയേറ്ററുകളിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ പ്രദർശന ഹാളിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചില ഷോകൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്ത രാഷ്ട്രീയ ആക്ഷൻ ഡ്രാമയാണ് ‘ജന നായകൻ’. രാഷ്ട്രീയത്തിൽ സജീവമാകുന്ന വിജയിയുടെ അവസാന സിനിമയെന്ന നിലയിലും ചിത്രത്തിന് പ്രത്യേക ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ചിത്രത്തിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനായാണ് വിജയി എത്തുന്നത്. മമിത ബൈജുവാണ് വിജയിയുടെ മകളായി എത്തുന്നത്. ജൂലൈ 23-ന് റിലീസ് ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ 200 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ.
Chennai,Tamil Nadu
