Headlines

സിപിഎമ്മുമായി പാലമിടാന്‍ ശ്രമിച്ചു; ബിആര്‍എം ഷഫീറിനെതിരെ വിആര്‍ അനൂപ്, ഡിഐസിക്ക് പ്രസംഗിച്ചു | Congress Internal Rift: Try To Build Bridge To The CPM; VR Anoop Speaks Out Against BRM Shafeer


Kerala

oi-Ashif N

തൃശൂര്‍: കോണ്‍ഗ്രസില്‍ പോര് ശക്തമാകുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടുകളെ ചോദ്യം ചെയ്ത് ഒരു വിഭാഗവും മുഖ്യമന്ത്രിയെ പിന്തുണച്ച് മറുവിഭാഗവും സജീവമായി. വിഡി സതീശനെ എതിര്‍ക്കുന്നവര്‍ കെസി വേണുഗോപാലിന്റെ പക്ഷക്കാരാണ് എന്ന് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. പാര്‍ട്ടി വക്താക്കളായി ചാനലുകളില്‍ എത്തുന്നതില്‍ നിന്ന് ഇവരെ തടയണം എന്ന ആവശ്യവും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നവര്‍ നേതൃത്വത്തോട് ഉന്നയിച്ചു.

ഗവ. പ്ലീഡര്‍ നിയമനത്തില്‍ ഇടതു പ്രവര്‍ത്തകരും സംഘപരിവാറുകാരും ഉള്‍പ്പെട്ടതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു പാര്‍ട്ടി വക്താവ് വിആര്‍ അനൂപ്. കെഎസ്‌യു നേതൃത്വവും ഇക്കാര്യത്തിലുള്ള അതൃപ്തി തുറന്നു പറഞ്ഞു. പാര്‍ട്ടി വക്താവ് ഡോ. ജിന്റോ ജോണും സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തുവന്നു. അതേസമയം, വിആര്‍ അനൂപിനെതിരെയാണ് ബിആര്‍എം ഷഫീര്‍ സംസാരിച്ചത്. ഇതിനുള്ള മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് വിആര്‍ അനൂപ്.

vr anoop brm shefeer

അനൂപിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ”എന്നെ മുൻപ് പാർട്ടി പദവികളിൽ കണ്ടിട്ടില്ലാ എന്ന് BRM ഷഫീർ പറഞ്ഞത് 100% സത്യം ആണ്. ഞാൻ KSUവിൻ്റെ തൃശൂർ ജില്ലാ നേതൃത്വത്തിൻ്റെ ഭാഗമായി പ്രവത്തിക്കുമ്പോൾ, ഷഫീർ പാർട്ടിയെ തെറിപറഞ്ഞ് DICക്ക് വേണ്ടി പൈലറ്റ് പ്രസംഗിച്ച് നടക്കുകയാണ്. അതിന് ശേഷം , ഞാൻ രാജീവ് ഗാന്ധി സ്റ്റഡി സർക്കിളിൻ്റെ സ്റ്റേറ്റ് ഇൻ ചാർജ് ആയി പ്രവത്തിക്കുമ്പോൾ, ഷഫീർ സമസ്താപരാധം പറഞ്ഞ് സംഘടനയിലേക്ക് തിരിച്ച് കയറിയിട്ടുണ്ടോ എന്ന് എനിക്കറിയില്ലാ.

ഷരീഫ് പാർട്ടിയിൽ തിരിച്ച് വന്നതിന് ശേഷമുള്ള അറിയാവുന്ന മുഴുവൻ കാര്യങ്ങളും ഇവിടെ പറയുന്നില്ല. ഒരു കാര്യം മാത്രം ഇവിടെ പറയാം. ഷഫീർ കോൺഗ്രസിൻ്റെ വക്താവ് ആയിരിക്കുമ്പോൾ തന്നെയാണ്, ഇപി ജയരാജനേയും റിയാസിനേയും പുകഴ്ത്തി CPMമുമായി പാലം ഇടാൻ ശ്രമിച്ചത്. അവർ അടുപ്പിക്കാത്തത് കൊണ്ടാണോ, അതോ ഉളുപ്പില്ലാത്തത് കൊണ്ടാണോ ഷഫീർ വീണ്ടും കോൺഗ്രസിന് വേണ്ടി വീണ്ടും ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത് എന്ന് പറയേണ്ടത് ഷഫീർ തന്നെയാണ്.

എൻ്റെ കാര്യത്തിൽ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയുന്ന ഒരു കാര്യം, ചാനലുകളിലെ കോൺഗ്രസ് പ്രതിനിധി എന്ന നിലയിൽ, ഒരിയ്ക്കലും കോൺഗ്രസിൻ്റെ നയനിലപാടുകൾക്കെതിരെ സംസാരിച്ചിട്ടില്ലാ എന്നത് തന്നെയാണ്. ഇനി സർക്കാറിനെ തിരുത്തുന്ന കാര്യത്തിലാണെങ്കിൽ, ഇന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സർക്കാറിൻ്റെ കാലത്ത് MLA യും , പാർട്ടി വക്താവും ആയിരുന്ന സമയത്ത് ചെയ്തത് തന്നെയാണ് മാതൃക. അതിൻ്റെ പേരിൽ മൂക്കിൽ വലിച്ച് കയറ്റാമെന്ന് ആരും കരുതേണ്ട. അതിനുള്ള വെള്ളം അങ്ങ് വാങ്ങി വെച്ചേര്.”



Source link

Leave a Reply

Your email address will not be published. Required fields are marked *