Last Updated:
താനും വിജയിയും തമ്മിൽ 25 വർഷത്തെ തലമുറ വ്യത്യാസമുണ്ടെന്നും എംജിആറിനേക്കാളും എൻടിആറിനേക്കാളും വലിയ നേട്ടങ്ങൾ വിജയി സ്വന്തമാക്കിയിട്ടുണ്ടെന്നും രജനികാന്ത്
തമിഴ്നാട് മുഖ്യമന്ത്രിയും സഹപ്രവർത്തകനുമായ വിജയിയോട് തനിക്ക് അസൂയയില്ലെന്ന് നടൻ രജനികാന്ത്. താനും വിജയിയും തമ്മിൽ 25 വർഷത്തെ തലമുറ വ്യത്യാസമുണ്ടെന്നും എംജിആറിനേക്കാളും എൻടിആറിനേക്കാളും വലിയ നേട്ടങ്ങൾ വിജയി സ്വന്തമാക്കിയിട്ടുണ്ടെന്നും രജനികാന്ത് പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയിയെ ചെറുപ്പം മുതൽ ഞാൻ കാണുന്നതാണ്. അദ്ദേഹം മുഖ്യമന്ത്രിയായതിൽ ഞാൻ എന്തിന് അസൂയപ്പെടണം. അതും 52-ാം വയസിൽ എംജിആറിനേക്കാളും എൻടിആറിനേക്കാളും അദ്ദേഹം നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും രജനികാന്ത് പറഞ്ഞു.
ആരോഗ്യകാരണങ്ങൾ കൊണ്ടാണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങാത്തത്. ആരാധകർക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടികളെ പിന്തുണയ്ക്കാം. മുഖ്യമന്ത്രിയായി പ്രവർത്തിച്ച് തെളിയിക്കാൻ വിജയിയെ രണ്ട് വർഷം അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി സ്റ്റാലിനുമായി രജനികാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വാർത്തകളിലും രജനികാന്ത് നിലപാട് വ്യക്തമാക്കി. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച സൗഹൃത സന്ദർശനം മാത്രമായിരുന്നെന്നും വിജയിയുടെ മുഖ്യമന്ത്രി മോഹങ്ങൾ തടയിടാനോ പാർട്ടികൾ ലയിപ്പിക്കാനോ ഉള്ള ശ്രമമല്ലെന്നും രജനികാന്ത് വ്യക്തമാക്കി.
Chennai,Tamil Nadu
