Headlines

യുദ്ധം വീണ്ടും രൂക്ഷമാകുന്നു; ഇറാനില്‍ ആക്രമണം നടത്തി യുഎസ്, ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്റെ തിരിച്ചടി | US Iran War: US Conduct Stron Air Strikes At Iran’s Qeshm Island, Iran Attacks Bahrain, Oman And Qatar


International

oi-Jithin TP

ഇറാന്‍-യുഎസ് സംഘര്‍ഷം ഇടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നു. ഇറാന്റെ ഗള്‍ഫ് ദ്വീപായ ഖേഷ്മില്‍ ഇന്ന് 10-ലധികം പ്രൊജക്‌റ്റൈലുകള്‍ പതിച്ചതായും ടെഹ്റാനും വാഷിംഗ്ടണും തമ്മിലുള്ള ശത്രുത പുനരാരംഭിച്ചതായും സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുതല്‍ 10 മുതല്‍ 11 വരെ ശത്രു പ്രൊജക്‌റ്റൈലുകള്‍ ഖേഷ്ം ദ്വീപില്‍ പതിച്ചു എന്നാണ് റിപ്പോര്‍ട്ട്.

സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ഖേഷ്ം ടൗണ്‍ഷിപ്പ് ഗവര്‍ണര്‍ ഹൊസൈന്‍ അമീര്‍ ടെയ്മൗരി പറഞ്ഞു. മിസൈല്‍, ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, വെടിമരുന്ന് സംഭരണികള്‍, ആശയവിനിമയ ഉപകരണങ്ങള്‍, മറ്റ് സ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ 140 ഓളം ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

US Iran War

കഴിഞ്ഞ ദിവസങ്ങളേക്കാള്‍ ശക്തമായ ആക്രമണങ്ങള്‍ ഹോര്‍മുസ് കടക്കുന്ന കപ്പലുകള്‍ക്ക് ഭീഷണിയാകാനുള്ള ഇറാന്റെ കഴിവിനെ ദുര്‍ബലപ്പെടുത്തുമെന്ന് യുഎസ് പറഞ്ഞു. അന്താരാഷ്ട്ര ജലപാതയിലൂടെ നിയമപരമായി കടന്നുപോകാന്‍ ശ്രമിക്കുന്ന എല്ലാ കപ്പലുകള്‍ക്കും ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കുന്നുവെന്ന് എക്സിലെ ഒരു പോസ്റ്റില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

നാവിഗേഷന്‍ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ യുഎസ് സേന സ്ഥാനങ്ങളില്‍ നിലയുറപ്പിക്കുകയും തയ്യാറെടുക്കുകയും ചെയ്തിട്ടുണ്ടെന്നും ഇറാന്‍ അല്ല കടലിടുക്ക് നിയന്ത്രിക്കുന്നത് എന്നും യുഎസ് അവകാശപ്പെട്ടു. എന്നാല്‍ ശരവേഗത്തിലായിരിുന്നു ഇറാന്റെ പ്രതികരണം. ഖത്തറിലും ബഹ്‌റിനിലും യുഎഇയിലും മിസൈല്‍ സൈറണുകളും സ്ഫോടനങ്ങളും കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ഖത്തര്‍ പറഞ്ഞു, അതേസമയം യുഎഇ വരുന്ന മിസൈലുകള്‍ക്കായി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് അവ തങ്ങളുടെ പ്രദേശത്ത് പ്രവേശിച്ചില്ലെന്ന് പറഞ്ഞു. ആക്രമണം തടയാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുവൈത്തും പറഞ്ഞു. മൂന്ന് ഇറാനിയന്‍ മിസൈലുകള്‍ രാജ്യത്തിനുള്ളില്‍ പതിച്ചതായി ജോര്‍ദാന്‍ പറഞ്ഞു.

ഒമാനിലും ആക്രമണം നടത്തിയതായി ഇറാന്‍ പറഞ്ഞു. അതിനിടെ ഇറാനിയന്‍ അംബാസഡറെ വിളിച്ചുവരുത്തി ഒമാന്‍ പ്രതിഷേധം അറിയിച്ചു. തന്റെ പിതാവിനെയും മുന്‍ഗാമിയെയും കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി പറഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമാകുന്നത്. കഴിഞ്ഞ ദിവസമാണ് ഇറാന്‍ മുന്‍ പരമോന്നത നേതാവി അലി ഖമേനിയയുടെ സംസ്‌കാരം നടന്നത്.

യുഎസ് ഈ ആഴ്ച ഇറാനില്‍ മൂന്നാം റൗണ്ട് ആക്രമണം നടത്തി. സൈപ്രസ് പതാകയുള്ള കണ്ടെയ്നര്‍ കപ്പലിനെ ഇറാന്‍ സൈന്യം ആക്രമിച്ചതായി ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നു. രാജ്യത്തിന്റെ തെക്കന്‍ തീരപ്രദേശത്ത് നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ഇതില്‍ ഊര്‍ജ്ജ, പെട്രോകെമിക്കല്‍ കേന്ദ്രങ്ങളായ ബുഷെഹര്‍, അസലോയെ എന്നിവ ഉള്‍പ്പെടുന്നു. തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, ബന്ദര്‍-ഇ ദയര്‍, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള തീരദേശ പ്രദേശമായ സിരിക് എന്നിവിടങ്ങളിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.



Source link

Leave a Reply

Your email address will not be published. Required fields are marked *