Headlines

‘ആദ്യം മേത്തച്ചിയാക്കി, പിന്നെ ജിഹാ​ദിയാക്കി; രണ്ടാനച്ഛന്റെ പേരിൽ പോലും തേജോവധം ചെയ്തു’: വെളിപ്പെടുത്തലുമായി അൻസിബ | സിനിമാ വാർത്ത


Last Updated:

പിആർ ഏജൻസികളെ കൊണ്ട് തനിക്കെതിരെ ​ഗൂഢാലോചന നടത്തിയെന്നും അൻസിബ ആരോപിച്ചു

News18
News18

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്കിടെ കൂടുതൽ വെളിപ്പെടുത്തലുമായി നടി അൻസിബ ഹസൻ. ജനപ്രതിനിധിയും സഹപ്രവർത്തകരും തന്നെ അധിക്ഷേപിച്ചുവെന്നും പിആർ ഏജൻസികളെ കൊണ്ട് തനിക്കെതിരെ ​ഗൂഢാലോചന നടത്തിയെന്നും അൻസിബ ആരോപിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

വേട്ടയാടലുകൾക്ക് അവസാനമില്ലെന്ന് അറിയാം, എങ്കിലും പൊരുതാൻ തന്നെയാണ് തീരുമാനം. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന് അൻസിബ ഫെയ്സ്ബുക്കിൽ കുറിച്ചു. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ തന്നെ തേജോവധം ചെയ്തതായും മതപരിവർത്തനത്തിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്തിയതായും അൻസിബ ചൂണ്ടിക്കാട്ടി.

തനിക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ നടിമാരായ ശ്വേത മേനോനും ലക്ഷ്മിപ്രിയയ്ക്കുമെതിരെ അൻസിബ പരാതി നൽകിയിരുന്നു. വ്യാജ വീഡിയോ പ്രചരിപ്പിച്ച് പൊതുസമൂഹത്തിനിടയിൽ വ്യക്തിഹത്യ നടത്തുന്നുവെന്നായിരുന്നു അൻസിബയുടെ ആരോപണം. ഇതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി അൻസിബ രം​ഗത്തെത്തിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി, മതപരിവർത്തനത്തിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: ‘തളരരുത്’. ചാരുകസേരയിൽ ഇരുന്ന് അവർ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോൾ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകൾ നീളുന്നു.

കൂടെപ്പിറന്ന നാല് സഹോദരങ്ങൾ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവർക്ക് എന്നെ തകർക്കാൻ തടസമായില്ല. ലക്ഷങ്ങൾ ഒഴുക്കി പി.ആർ. ഏജൻസികളെക്കൊണ്ട് അവർ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവർ ആക്രമിക്കും, ഇനിയും അവർ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയിൽ ഞാൻ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ വായുവിൽ അലയുന്നുണ്ട്. അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.

ജീവൻ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ പൊരുതാൻ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ ഈ ക്രൂരതകൾക്കെതിരെ ഞാൻ ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സത്യം വെളിച്ചത്തുവരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്‘- അൻസിബ ഫെയ്സ്ബുക്കിൽ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Film/

‘ആദ്യം മേത്തച്ചിയാക്കി, പിന്നെ ജിഹാ​ദിയാക്കി; രണ്ടാനച്ഛന്റെ പേരിൽ പോലും തേജോവധം ചെയ്തു’: വെളിപ്പെടുത്തലുമായി അൻസിബ



Source link

Leave a Reply

Your email address will not be published. Required fields are marked *