Headlines

സൂറത്തില്‍ മത്സ്യ മാര്‍ക്കറ്റിന് നരേന്ദ്ര മോദിയുടെ പേര്, വിവാദം, മോദി വെജിറ്റേറിയനെന്ന് ഒരു വിഭാഗം| Fish market named after Narendra Modi sparks controversy; a section says Modi is a vegetarian.


India

oi-Sajitha Gopie

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ മത്സ്യ മാര്‍ക്കറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിനെച്ചൊല്ലി വിവാദം. ശ്രീ നരേന്ദ്ര മോദി ഹോള്‍സെയില്‍ ഫിഷ് മാര്‍ക്കറ്റ് എന്ന് പേരിട്ട മത്സ്യ മാര്‍ക്കറ്റ് കഴിഞ്ഞ ദിവസമാണ് ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തത്. മാര്‍ക്കറ്റിന്റെ കവാടത്തില്‍ പേര് നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം പതിച്ചിരുന്നു. എന്നാല്‍ വിവാദമായതിന് പിന്നാലെ വെള്ള ഷീറ്റിട്ട് കവാടത്തിലെ പേര് മറച്ചു.

പ്രധാനമന്ത്രി മത്സ്യ സംപദ യോജനയുടെ ഭാഗമായിട്ടാണ് സൂറത്തില്‍ പുതിയ മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍സിപ്പില്‍ കോര്‍പ്പറേന്റെ കീഴിലുളള സൂറത്തിലെ ഏക മത്സ്യമാര്‍ക്കറ്റ് ആണിത്. 80 മത്സ്യഷോപ്പുകളെ ഈ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ ഉള്‍ക്കൊള്ളിക്കാനാകും.

Narendra Modi

മത്സ്യ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ദിവസമാണ് പേരിനെച്ചൊല്ലി അസോസിയേഷനിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്ത് എതിര്‍പ്പുമായി വന്നത്. മത്സ്യ മാര്‍ക്കറ്റിന് നരേന്ദ്ര മോദിയെന്ന് പേര് നല്‍കുന്നത് പ്രധാനമന്ത്രിയുടെ പ്രതിച്ചായയെ കളങ്കപ്പെടുത്തുന്നതാണെന്നും കാരണം അദ്ദേഹം വെജിറ്റേറിയന്‍ ആണെന്നും അസോസിയേഷനിലെ അംഗവും മത്സ്യ വ്യാപാരിയുമായ സുരേന്ദ്ര ലഷ്‌കരി പറഞ്ഞു. അതുകൊണ്ട് തന്നെ മാര്‍ക്കറ്റിന്റെ പേര് മാറ്റണമെന്നും ലഷ്‌കരി അടക്കമുളള ചിലര്‍ ആവശ്യപ്പെടുന്നു.

അതേസമയം മത്സ്യ മാര്‍ക്കറ്റിന് പ്രധാനമന്ത്രിയുടെ പേര് നല്‍കിയത് അഭിമാനമാണെന്നാണ് ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് കല്‍പേഷ് നവ്‌സരിവാല പറയുന്നത്. പ്രധാന്‍ മന്ത്രി മത്സ്യ സംപദ യോജന പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ചാണ് ഈ മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. നീല വിപ്ലവത്തിന്റെ ഭാഗമായി അദ്ദേഹം മത്സ്യബന്ധന മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മാര്‍ക്കറ്റിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് അഭിമാനമുളള കാര്യമാണ്. മാര്‍ക്കറ്റിന് ഈ പേര് നല്‍കുന്നതില്‍ അസോസിയെഷന്‍ അംഗങ്ങളുടെ അറിവോടെ തന്നെ ആണെന്നും കല്‍പേഷ് നവ്‌സരിവാല പറയുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *