Headlines

വെള്ളിമാടുകുന്ന്-മുത്തങ്ങ നാലുവരിപ്പാത വരുന്നു; ചുമതല ദേശീയപാത അതോറിറ്റിക്ക് | Kerala Road: NHAI Set To Take Over 110 Km Four-Laning From Kozhikode To Muthanga, Check Details Inside


Kerala

oi-Jithin TP

കോഴിക്കോട് വെള്ളിമാടുകുന്ന് മുതല്‍ വയനാട് മുത്തങ്ങ വരെയുള്ള 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എന്‍ എച്ച് – 766 പാതയുടെ ചുമതല ഒക്ടോബറോടെ നാഷണല്‍ ഹൈവേ അതോറിറ്റി ഏറ്റെടുത്തേക്കും. ഈ കൈമാറ്റ നടപടികളുടെ ഭാഗമായി, പാതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കല്‍പറ്റയില്‍ ഒരു സൈറ്റ് ഓഫീസ് തുറക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഒരുങ്ങുന്നതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഒരു സൈറ്റ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സംഘത്തെ ഇതിനായി നിയമിക്കുമെന്നാണ് കരുതുന്നത്. ചുമതല ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ, പാത വീതികൂട്ടുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്തം കോഴിക്കോട്ടുള്ള നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ ഓഫീസിലേക്ക് മാറും.

Kerala Road

വെള്ളിമാടുകുന്ന് – മുത്തങ്ങ പാത മുഴുവനായും നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക സാധ്യതകളും രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട ആവശ്യകതകളും ഈ പഠനത്തിലൂടെ വിലയിരുത്തും. ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി ഈ പാത വികസിപ്പിക്കുന്ന കാര്യം കേന്ദ്ര റോഡ് ഗതാഗത – ഹൈവേ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. കൂടാതെ ഡി പി ആര്‍ തയ്യാറാക്കുന്നതിനായി പലതവണ ടെന്‍ഡറുകളും ക്ഷണിച്ചിരുന്നു.

വെള്ളിമാടുകുന്ന് – പുതുപ്പാടി, പുതുപ്പാടി – മുത്തങ്ങ എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി. ഇത് കോഴിക്കോടും വയനാടും തമ്മിലുള്ള റോഡ് ഗതാഗത ബന്ധം ശക്തിപ്പെടുത്തും. വിപുലമായ വികസന പദ്ധതികളില്‍ കൊടുവള്ളി, താമരശ്ശേരി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ ബൈപ്പാസുകളും ഉള്‍പ്പെടുന്നു. താമരശ്ശേരി ചുരം പാതയ്ക്ക് ബദലായി ചിപ്പിലിത്തോട് – മരുതിലാവ് – താളിപ്പുഴ റോഡ് വികസിപ്പിക്കുക എന്നതാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം.

ഗതാഗത തടസങ്ങള്‍ ഉണ്ടാകുമ്പോള്‍ ചുരം പാതയിലെ തിരക്ക് കുറയ്ക്കാനും അധിക ഗതാഗത സൗകര്യം ഒരുക്കാനും ഈ പാത സഹായിക്കും. 110 കിലോമീറ്റര്‍ വരുന്ന ഈ പാതയുടെ ചുമതല നേരത്തെ കേരള പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗത്തിനായിരുന്നു. അതേസമയം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയവുമായിരുന്നു.

നാഷണല്‍ ഹൈവേ അതോറിറ്റിലേക്കുള്ള ഈ കൈമാറ്റം, നിര്‍ദ്ദിഷ്ട നാലുവരിപ്പാത പദ്ധതിയെ അതോറിറ്റിയുടെ ആസൂത്രണ-നടത്തിപ്പ് ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *