Last Updated:
കഴിഞ്ഞദിവസം നടന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ വലിയ രീതിയിലുള്ള വാഗ്വാദങ്ങളും പൊട്ടിത്തെറിയുമുണ്ടായിരുന്നു
താരസംഘടനയായ അമ്മ ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിന് പിന്നാലെ മുതിർന്ന നടി മല്ലികാ സുകുമാരൻ സംഘടനയിൽ നിന്ന് രാജി പ്രഖ്യാപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ തൻ്റെ രാജി ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞദിവസം അമ്മയിൽ നിന്ന് രാജിവെച്ച ശ്വേതാ മേനോന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മല്ലികയുടെ പടിയിറക്കം.
‘സ്‌നേഹപൂർവം പടിയിറങ്ങുന്നു… ‘അമ്മ’യിൽ നിന്നും… സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്‌ക്കൊപ്പം.’ എന്ന് മാത്രമാണ് മല്ലികാ സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്. താരത്തിന്റെ തീരുമാനത്തെ അനുകൂലിച്ച് നിരവധിയേറെ പേരാണ് പോസ്റ്റിന് താഴെ ഇതിനകം കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം നടന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ വലിയ രീതിയിലുള്ള വാഗ്വാദങ്ങളും പൊട്ടിത്തെറിയുമുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെക്കാൻ തീരുമാനിച്ചത്. ഭരണസമിതിയുടെ രാജിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച മല്ലികാ സുകുമാരൻ, ശ്വേതാ മേനോനെ വ്യക്തിപരമായി പിന്തുണയ്ക്കുകയും സംഘടനയിലെ മറ്റ് ഭാരവാഹികൾക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
ശ്വേതയല്ല, മറിച്ച് സംഘടനയുടെ ജനറൽ സെക്രട്ടറിയും ട്രഷററുമാണ് യഥാർത്ഥത്തിൽ രാജിവെക്കേണ്ടിയിരുന്നത് എന്നാണ് മല്ലികാ സുകുമാരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. “ശ്വേതയ്ക്കുപരി മറ്റുള്ളവരായിരുന്നു തങ്ങൾക്ക് തെറ്റ് പറ്റി, ക്ഷമിക്കണമെന്ന് പറഞ്ഞ് രാജിവെക്കേണ്ടിയിരുന്നത്. എന്നാൽ അവരാരും അതിന് തയ്യാറായില്ല. അതുകൊണ്ടാണ് ശ്വേതയ്ക്ക് പടിയിറങ്ങേണ്ടി വന്നത്. നിലവിലെ ഭരണസമിതിക്ക് ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട്,” എന്നും മല്ലികാ സുകുമാരൻ കൂട്ടിച്ചേർത്തു.
ഇതിനെത്തുടർന്നാണ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെക്കാൻ ഞായറാഴ്ച തീരുമാനിച്ചത്. ഭരണസമിതിയുടെ രാജിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച മല്ലികാ സുകുമാരൻ, ശ്വേതാ മേനോനെ വ്യക്തിപരമായി പിന്തുണയ്ക്കുകയും സംഘടനയിലെ മറ്റ് ഭാരവാഹികൾക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
ശ്വേതയല്ല, മറിച്ച് സംഘടനയുടെ ജനറൽ സെക്രട്ടറിയും ട്രഷററുമാണ് യഥാർത്ഥത്തിൽ രാജിവെക്കേണ്ടിയിരുന്നത് എന്നാണ് മല്ലികാ സുകുമാരൻ മാധ്യമങ്ങളോട് പറഞ്ഞത്. “ശ്വേതയ്ക്കുപരി മറ്റുള്ളവരായിരുന്നു തങ്ങൾക്ക് തെറ്റ് പറ്റി, ക്ഷമിക്കണമെന്ന് പറഞ്ഞ് രാജിവെക്കേണ്ടിയിരുന്നത്. എന്നാൽ അവരാരും അതിന് തയ്യാറായില്ല. അതുകൊണ്ടാണ് ശ്വേതയ്ക്ക് പടിയിറങ്ങേണ്ടി വന്നത്. നിലവിലെ ഭരണസമിതിക്ക് ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട്,” എന്നും മല്ലികാ സുകുമാരൻ പറഞ്ഞിരുന്നു.
Kochi [Cochin],Ernakulam,Kerala
